മിഷിഗണ്‍: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന സ്റ്റീഫൻ ദേവസി ഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫീസില്‍ വച്ച് നടത്തപ്പെട്ടു.
ഒതെന്റിക്ക ഇന്ത്യൻ കുസീൻ മാനേജിംഗ് പാർട്ടനേഴ്സ് സുമിത് കൻഡല്വല്, അനില്‍ പ്രാട്ടി, ഭാരത് ബുസ്സു എന്നിവർ കേരള ക്ലബിന്റെ പ്രസിഡന്റ് ആശാ മനോഹരനില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
സംഗീത മാസ്മരികത കൊണ്ട് കേരളത്തിലെ സംഗീത പ്രേമികളെ ഇളക്കിമറിച്ച സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തില്‍ സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, അമൃത സുരേഷ് എന്നീ പ്രശസ്ത ഗായകർ ഈ ഷോയില്‍ പങ്കെടുക്കും.
അത്യാധുനിക ശബ്ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സംഗീതത്തിന്റെ നവ്യാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ഷോയുടെ മെഗാ സ്പോണ്‍സേർസ് കോശി ജോർജ്-റീമാക്സ്, നാഷണല്‍ ഗ്രോസറീസ്, ഒതെന്റിക്ക ഇന്ത്യൻ കുസീൻ, നോവായ് എനർജി എന്നിവരാണ്.
അജയ് അലക്സ്, റോജൻ പണിക്കർ, സ്വപ്ന ഗോപാലകൃഷ്ണൻ, ധന്യ മേനോൻ, ആശ മനോഹരൻ, പ്രീതി പ്രേംകുമാർ, ഗൗതം ത്യാഗരാജൻ, സുജിത് നായർ, ഷിബു ദേവപാലൻ, ജോളി ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഷോയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.