സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിങ് മാളിൽ ആക്രമണം. ആറ് പേരെ അക്രമി കുത്തിക്കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.