മാൾട്ട: സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് സാധ്യതയുള്ളതിനാൽ സൂപ്പർവാലുവിന്റെ (SuperValu) ഒരു സീഡ് മിക്സ് ഉൽപ്പന്നം ഉപഭോഗിക്കരുതെന്ന് മാൾട്ടയിലെ ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.Food Safety and Security Authority (FSSA) ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മലിനീകരണ സാധ്യതയുള്ള ഉൽപ്പന്നം ഉപഭോക്താക്കൾ കഴിക്കരുതെന്നും, വാങ്ങിയ കടയിൽ തിരികെ നൽകുകയോ സുരക്ഷിതമായി ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
ഏത് ഉൽപ്പന്നമാണ്?
ഉൽപ്പന്നം: Seed Mix
ബ്രാൻഡ്: SuperValu
ഭാരം: 200 ഗ്രാം
Lot നമ്പറുകൾ: 163, 166, 191
Best-before: 2027 മെയ്, 2027 ജൂൺ
സാൽമൊണല്ല ബാധിച്ചാൽ സാധാരണയായി 6 മുതൽ 72 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. വയറിളക്കമാണ് പ്രധാന ലക്ഷണം. ചിലപ്പോൾ വയറിളക്കം രക്തത്തോടുകൂടിയതാകാനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. പനി, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. സാധാരണയായി രോഗബാധ 4 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കും. എന്നാൽ പ്രായമായവർ, ശിശുക്കൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ അസുഖം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.അതിനാൽ മുകളിൽ പറഞ്ഞ Lot നമ്പറുകളിലുള്ള സീഡ് മിക്സ് കൈവശമുള്ളവർ ഉപയോഗിക്കാതെ ഉടൻ തന്നെ കടയിൽ തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.



























