Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !

by Kerala News Web Desk 04
February 10, 2024
in WORLD
0 0
A A
വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !
Share on WhatsappShare on FacebookShare on TwitterShare on Telegram

ആറല്‍ കടല്‍ (Aral Sea) എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ… ഭൂമിയില്‍ അങ്ങനെയൊരു കടല്‍ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ നാലാമത്തെ ഉള്‍നാടന്‍ ജലാശയമായിരുന്നു അത്. ഏതാണ്ട് 68,000 സ്ക്വയർ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കടല്‍. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി അഫ്ഗാനിസ്ഥാന്‍റെ അയല്‍ രാജ്യമായ തുര്‍ക്‍മെനിസ്ഥാനും ഉസ്ബെകിസ്ഥാനും ഇടയിലായിരുന്നു ഈ കടല്‍ സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ഏതാണ്ട് പകുതിയോളം വറ്റിക്കഴിഞ്ഞ കാസ്പിയന്‍ കടലിന് സമീപമായുരുന്നു ഈ ശുദ്ധജലശേഖരം നിലനിന്നിരുന്നത്. മനുഷ്യന്‍റെ യുക്തിസഹമല്ലാത്ത തീരുമാനത്തിന്‍റെ ബാക്കിയായി ഇന്ന് ഈ കടല്‍ വെറുമൊരു തടാകമായി മാറി.

1960 -കളിലാണ് ആറല്‍ കടലിന് നേരെയുള്ള ആദ്യ ഭീഷണി മനുഷ്യന്‍ ഉയര്‍ത്തുന്നത്. ലോകത്തിന് സ്വീകാര്യമായ ഏക ഭരണസംവിധാനം സോഷ്യലിസ്റ്റ് മാതൃകയാണെന്ന് പ്രചരിപ്പിച്ച യുഎസ്എസ്ആര്‍ (ഇന്നത്തെ റഷ്യ) പ്രകൃതിവിഭവങ്ങളുടെ അമിതോപയോഗത്തിന് മുന്‍തൂക്കം നല്‍കി. ഇതിന്‍റെ ഭാഗമായി പ്രകൃതിദത്ത നീര്‍ചാലുകളും നദികളും മനുഷ്യരുടെ ഇംഗിതത്തിന് അനുസരിച്ച് വഴിമാറ്റപ്പെട്ടു. പതുക്കെ ആറല്‍ കടലിലേക്കുള്ള ജലത്തിന്‍റെ വരവ് നിലച്ചു. 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടലിക്കുള്ള കൈവഴികള്‍ അടയ്ക്കപ്പെട്ടപ്പോള്‍ ആദ്യമൊന്നും വലിയ വ്യത്യം തോന്നിയില്ല. പക്ഷേ പതുക്കെ പതുക്കെ ആ കടലിന്‍റെ വലിപ്പം കുറഞ്ഞ് തുടങ്ങി. കലില്‍ ഉപയോഗിച്ചിരുന്ന കപ്പലുകള്‍ അടിതട്ടി കരയ്ക്ക് കയറ്റപ്പെട്ടു. മത്സ്യ സമ്പത്ത് കുറഞ്ഞു. ശുദ്ധജലം കുറഞ്ഞു. ഒടുവില്‍ അമ്പത് വര്‍ഷത്തിനിപ്പുറത്ത്. ആറല്‍ കടല്‍ ഇന്ന് 68,000 സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള മരുഭൂമിയായി മാറി. പണ്ട് ഇവിടെ ഒരു കടലുണ്ടായിരുന്നു എന്നതിന്‍റെ അവസാന തെളിവായി അവിടവിടെ പേരിന് ചില വെള്ളക്കെട്ടുകള്‍ മാത്രം. ഇന്ന് ആറല്‍ കടലിന്‍റെ യഥാര്‍ത്ഥ ചിത്രമാണിത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാസയുടെ എർത്ത് ഒബ്സർവേറ്ററിയാണ് ആറൽ കടലിന്‍റെ തിരോധാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ട സമതലങ്ങളിൽ 1960 ല്‍ വലിയ ഒരു ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചതാണ് ആറല്‍ കടലിന്‍റെ നാശത്തിന്‍റെ തുടക്കമെന്ന് പഠന സംഘം കണ്ടെത്തി. ആറല്‍ കടലിലേക്ക് ശുദ്ധജലമെത്തിച്ചിരുന്നത് പ്രധാനമായും വടക്ക് നിന്നെത്തുന്ന സിർ ദര്യ നദിയും തെക്ക് നിന്ന് എത്തുന്ന അമു ദര്യ നദിയുമാണ്. ഈ നദികളില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട് പ്രദേശത്ത് പരുത്തി കൃഷിയും മറ്റ് വിളകളും കൃഷി ചെയ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാന്‍റെ തെക്ക് കിഴക്കന്‍ പ്രദേശത്ത് നിന്നും കസാകിസ്ഥാനിലൂടെ ഒഴുകി വീണ്ടും ഉസ്ബെക്കിസ്ഥാനിലെത്തുന്ന സിർ ദര്യ നദി ഇതിനിടെ കടന്ന് പോകുന്നത് 2,256.25 കിലോമീറ്ററാണ്. അതേ സമയം താജികിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഒഴുകി തുര്‍ക്‍മെനിസ്ഥാന്‍ കടന്ന് ഉസ്ബെക്കിസ്ഥാന്‍റെ തെക്ക് ഭാഗത്ത് കൂടി ആറല്‍ കടലിലേക്ക് എത്തുന്ന നദിയാണ് അമു ദര്യ. 2,400 കിലോമീറ്റര്‍ പ്രദേശത്ത് കൂടിയാണ് അമു ദര്യ ഒഴുകുന്നത്. ഉസ്ബെകിസ്ഥാനിലെ കൈസിൽകം മരുഭൂമിയുടെ ഇരുഭാഗത്ത് കൂടി ആറല്‍ കടലിലേക്ക് എത്തിച്ചേരുന്ന ഇരു നദികളെയും സോവിയേറ്റ് യൂണിയന്‍ വഴിതിരിച്ച് വിട്ടു. യുഎസ്എസ്ആറിന്‍റെ പദ്ധതി വിജയിച്ചു. ജലസേചനം സാധ്യമായി. പക്ഷേ, അത് ആറല്‍ കടലിന്‍റെ മരണത്തെയാണ് വിളിച്ച് വരുത്തിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിയോജെൻ കാലഘട്ടത്തിന്‍റെ അവസാനത്തില്‍ – 23 മുതൽ 2.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് – രണ്ട് നദികളും ഗതി മാറി ഒഴുകുകയും ഉൾനാടൻ തടാകത്തെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉള്‍നാടന്‍ ജലാശയമാക്കി മാറ്റി. ആറൽ കടൽ വടക്ക് നിന്ന് തെക്കോട്ട് ഏതാണ്ട് 435 കി.മീവരെയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 290 കി.മീ വരെയും വ്യാപിച്ചു. പക്ഷേ തടാകത്തിലെത്തേണ്ട ജലം കൃഷിയിടത്തിലേക്ക് വഴി തിരിച്ച് വിടപ്പെട്ടതോടെ പതുക്കെ ജലമൊഴുക്ക് നിലച്ചു. ജലം നഷ്ടം ശക്തമായി. ബാഷ്പീകരണവും ശക്തമായി. ഒടുവില്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ആ ശുദ്ധതല തടാകം വെറുമൊരു വെള്ളക്കെട്ട് മാത്രമായി. കസാക്കിസ്ഥാൻ ആറല്‍ കടലിന്‍റെ വടക്കും തെക്കും ഭാഗങ്ങൾക്കിടയിൽ ഒരോ അണക്കെട്ട് നിർമ്മിച്ച് ആറലിനെ സംരക്ഷിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പ്രകൃതിക്ക് അതിന്‍റെതായ വഴികളുണ്ടെന്നും അവ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമാണ് നമ്മളെ കാത്തിരിക്കുന്നതെന്നും ആറല്‍ കടല്‍ നമ്മുക്ക് കാണിച്ച് തരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
യുഎഇയിൽ ‘അഹ്‍ലൻ മോദിക്കായി’ 700 കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി; രജിസ്ട്രേഷൻ 65,000 കടന്നു

യുഎഇയിൽ 'അഹ്‍ലൻ മോദിക്കായി' 700 കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി; രജിസ്ട്രേഷൻ 65,000 കടന്നു

എല്ലാവരും കൈയിൽ റോസാപ്പൂവ് പച്ചകുത്തും, മോഷണം നടത്തിയ ശേഷം വീഡിയോ പോസ്റ്റ് ചെയ്യും; തെളിഞ്ഞത് നിരവധി കേസുകൾ

എല്ലാവരും കൈയിൽ റോസാപ്പൂവ് പച്ചകുത്തും, മോഷണം നടത്തിയ ശേഷം വീഡിയോ പോസ്റ്റ് ചെയ്യും; തെളിഞ്ഞത് നിരവധി കേസുകൾ

ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച ‘കാർ-ടി’ ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച 'കാർ-ടി' ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

അമ്മയ്ക്കോ അച്‌ഛനോ വിദേശപൗരത്വം ; കുട്ടിക്ക് ഇന്ത്യൻ പൗരത്വം നഷ്‌ടമാകും

അമ്മയ്ക്കോ അച്‌ഛനോ വിദേശപൗരത്വം ; കുട്ടിക്ക് ഇന്ത്യൻ പൗരത്വം നഷ്‌ടമാകും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist