തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ആന്ധ്രാ സ്വദേശി വാർഷികിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 22വയസായിരുന്നു. കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അടിയൊഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. ഇന്നലെയായിരുന്നു അപകടം. ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് മൃതദേഹം കിട്ടുകയായിരുന്നു