വാഷിംഗ്ടണ്‍ : അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തി മറുപടി നല്‍കുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് അടക്കമുള്ള ചില അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്നെന്നും എന്നാല്‍ ഇന്ത്യൻ നിര്‍മ്മിത ബൈക്ക് നികുതിയില്ലാതെ വില്‍ക്കാമെന്ന സ്ഥിതിയാണ് തങ്ങളുടെ വിപണിയിലുള്ളതെന്നുമാണ് ട്രംപിന്റെ ആരോപണം.
ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി അമേരിക്കൻ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ ബുദ്ധിമുട്ടാണ്. അമേരിക്കൻ കമ്ബനികള്‍ തങ്ങളുടെ രാജ്യത്ത് പ്ലാന്റ് നിര്‍മ്മിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതിന് ശേഷം താരിഫുണ്ടാകില്ല. പ്രസിഡന്റായാല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കെത്തുന്ന ഉത്പന്നങ്ങള്‍ക്കും അതുപോലെ നികുതി ചുമത്തുമെന്നും ട്രംപ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.