മലയാളികള്‍ മെയ് മാസത്തില്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ടര്‍ബോ. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വാണ്ടർ ലസ്റ്റ് ഫിലിംസാണ് ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ടർബോ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://www.hoyts.com.au/movies/turbo-malayalam-eng-sub
ഫാൻസ് ഷോ മെയ് 23 ന് Village Cinemas Fountain Gate Melbourne ൽ വെച്ച് നടത്തുമെന്ന് ഓസ്ട്രേലിയ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
fans show On May 23rd Thurday Village Cinemas Fountain Gate Melbourne
Get your tickets at:
https://villagecinemas.com.au/movies/turbo?cinemaId=330
കേരളത്തിൽ തീയറ്റർ ചാർട്ടിങ് തുടരുമ്പോൾ ‘ടർബോ’ ബുക്കി൦ങ് ആര൦ഭിച്ച് മണിക്കൂറുകൾക്കുളളിൽ ലോകമെമ്പാടു൦ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പാണ് നടത്തിയത്. റിലീസിന് ഒരാഴ്ച ബാക്കി നിൽക്കെ ‘ടർബോ’ യുടെ ഒരു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.
ആരാധകരെ ആവേശത്തിരയിലേറ്റാൻ ചിത്ര൦ മെയ് 23 ന് തന്നെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തു൦.
വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ സംരംഭമായ ചിത്രം ആക്ഷൻ- കോമഡി ജോണറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.ജീപ്പ് ഡ്രൈവർ ആയ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്.