ജനീവ അനധികൃത കുടിയേറ്റം തടയാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ അന്താരാഷ്ട്ര നിയമത്തിനു വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സംഘടന.പാര്‍ലമെന്റ് പാസാക്കിയ ബില്‍ ചാള്‍സ് മൂന്നാമൻ ഒപ്പിട്ടാൻ നിയമമാകും. അതിനിടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിമര്‍ശം.
അനധികൃതമായി ബോട്ടില്‍ രാജ്യത്തെത്തുന്നവരെ ബോട്ടില്‍വച്ചുതന്നെ തടഞ്ഞ്, തിരിച്ചയക്കുന്നതാണ് ബില്‍. അന്താരാഷ്ട്ര മനുഷ്യാവകാശ, അഭയാര്‍ഥി നിയമങ്ങള്‍ക്കു വിരുദ്ധമാണ് പുതിയ ബില്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
അഭയാര്‍ഥികളെ വീണ്ടും അനിശ്ചിതത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടാനേ നിയമം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുംവിധം നിയമത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.