മുംബൈ: പ്രശസ്ത ബോളിവുഡ് നടിയും ‘കാത്താ ലഗ’ എന്ന സംഗീത വീഡിയോയിലൂടെ പ്രശസ്തയായ ഷെഫാലി ജരിവാല (42) വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയെ മാധ്യമങ്ങള്‍ കവര്‍ ചെയ്ത രീതിയെ വിമരശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ.
ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗിയാണ് മുംബൈയിലെ ബെൽവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ഷെഫാലിയെ എത്തിച്ചത്. എന്നാല്‍ തുടര്‍ന്ന് ഡോക്ടർമാർ നടിയുടെ മരണം സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിച്ചെങ്കിലും, മുംബൈ പോലീസ് പോസ്റ്റ്മോർട്ടം നടത്തി മരണകാരണം സ്ഥരീകരിച്ചു.
അതേ സമയം ശനിയാഴ്ച മുംബൈയിൽ നടന്ന ഷെഫാലിയുടെ അന്ത്യകർമ്മങ്ങളിൽ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖം ക്യാമറകളിൽ പകർത്താൻ മാധ്യമങ്ങൾ മത്സരിച്ചു. പരാഗ് ത്യാഗി തന്നെ ദുഃഖാകുലനായി, മാധ്യമങ്ങളോട് തന്റെ ഭാര്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും, ഈ ദുഃഖമുഹൂർത്തത്തെ “നാടക”മാക്കരുതെന്നും കൈകൂപ്പി അഭ്യർത്ഥിക്കുന്ന സ്ഥിതി പോലും ഉണ്ടായി.






























