Saturday, August 15, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് പത്താം വാർഷിക നിറവ്; ദശകം ആഘോഷങ്ങൾ ജൂലൈ 11-ന് ബോക്സ്‌ഹില്ലിൽ

by Kerala News Web Desk 04
July 11, 2026
in AUSTRALIA
0 0
A A
മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് പത്താം വാർഷിക നിറവ്; ദശകം ആഘോഷങ്ങൾ ജൂലൈ 11-ന് ബോക്സ്‌ഹില്ലിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് സാംസ്കാരികവും സാഹിത്യപരവുമായ നവജീവൻ പകർന്ന് ഒരു ദശാബ്ദം പിന്നിടുന്ന മെൽബൺ വിപഞ്ചിക ഗ്രന്ഥശാലയുടെ പത്താം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ദശകം: നമ്മൾ ചേർന്ന് എഴുതിയ പത്ത് വർഷങ്ങളുടെ കഥ” എന്ന പേരിൽ നടത്തുന്ന ഈ വൻ ആഘോഷ പരിപാടികൾ വരുന്ന ജൂലൈ 11-ന് മെൽബൺ ബോക്സ് ഹിൽ ടൗൺ ഹാളിൽ വെച്ചാണ് അരങ്ങേറുന്നത്. യാതൊരു ലാഭേച്ഛയുമില്ലാതെ, മലയാളി സമൂഹത്തിന്റെ സ്നേഹവും പിന്തുണയും മാത്രം കൈമുതലാക്കി പത്ത് വർഷം വിജയകരമായി പൂർത്തിയാക്കിയ വിപഞ്ചിക ഗ്രന്ഥശാലയുടെ ഈ സാംസ്കാരിക മഹാമഹത്തിലേക്ക് എല്ലാ ഭാഷാ-സാംസ്കാരിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

2016 ജൂലൈ 10-ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ തുടക്കം കുറിച്ച വിപഞ്ചിക ഗ്രന്ഥശാല, കേവലമൊരു ലൈബ്രറി എന്നതിലുപരി ഓസ്‌ട്രേലിയയിൽ മലയാള ഭാഷാ പരിപോഷണത്തിനും നാടകരംഗത്തിനും കരുത്തു പകരുന്ന ശക്തമായ ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ബാബു നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.വി. ഗണേഷ്, സുനിൽ സുഖദ, ഡോ. ഭാനുമതി തുടങ്ങിയ പ്രമുഖരെ അണിനിരത്തിയുള്ള കേരളപ്പിറവി ആഘോഷങ്ങൾ, “വിപഞ്ചിക വിസ്മയം” ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, “ജയ് ഭീം” ചലച്ചിത്ര ആസ്വാദന ചർച്ചകൾ എന്നിവയിലൂടെ വിപഞ്ചിക മെൽബണിലെ സാംസ്കാരിക ഭൂമികയിൽ തനതായ മുദ്ര പതിപ്പിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രശസ്ത ബാലസാഹിത്യകാരൻ സി.ആർ. ദാസിനെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള “യാവ” സാഹിത്യ സംഗമവും അതിന്റെ ഫലമായി പിറന്ന പുസ്തകങ്ങളും വിപഞ്ചികയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയയുമായി ചേർന്നുള്ള ഹെൽത്ത് സെമിനാറുകൾ, വിക്ടോറിയയിൽ VCE/VET പരീക്ഷകളിൽ മികവ് പുലർത്തുന്ന കുട്ടികളെയും അധ്യാപകരെയും ആദരിക്കൽ, ഓസ്‌ട്രേലിയൻ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന “തുറന്ന പുസ്തകം” എന്നിവ വിപഞ്ചികയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2024-ലെ ആദ്യ ഓസ്‌ട്രേലിയൻ മലയാളി സാഹിത്യോത്സവവും (AMLF) പി. ഭാസ്കരൻ മാസ്റ്റർ ജന്മശതാബ്ദി ആഘോഷവും, 2025-ൽ നടന്ന എം.ടി. സ്മൃതി, റേഡിയോ നാടകാവതരണം എന്നിവയും വലിയ ജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത്. തൃശൂർ രംഗചേതന, ലിറ്റിൽ എർത്ത് തിയേറ്റർ, സമത ഓസ്‌ട്രേലിയ, കെപ്റ്റ മെൽബൺ തുടങ്ങിയ നാടകസംഘങ്ങളുമായി ചേർന്ന് വിപഞ്ചിക നടത്തുന്ന നാടക പ്രവർത്തനങ്ങളും പ്രളയകാലത്ത് ഉൾപ്പെടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ മാതൃകാപരമാണ്.

പ്രശസ്ത എഴുത്തുകാരായ ദീപ നിശാന്ത്, വി.കെ.കെ. രമേഷ്, ചലച്ചിത്ര താരം സജിത മഠത്തിൽ തുടങ്ങിയവർ പങ്കെടുത്ത വിളംബര ചടങ്ങിൽ വെച്ച് ബെന്യാമിൻ തന്നെയാണ് “ദശകം-2026″ന്റെ പ്രഖ്യാപനം നടത്തിയത്. തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ വി.കെ. ശ്രീരാമൻ ആഘോഷ പരിപാടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശസ്ത കാലിഗ്രാഫർ നാരായണ ഭട്ടതിരിയാണ് ഈ ദശാബ്ദാഘോഷത്തിന്റെ മനോഹരമായ ലോഗോ രൂപകൽപ്പന ചെയ്തത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും
AUSTRALIA

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
Next Post
ഓസ്‌ട്രേലിയയിലെ ആദ്യത്തെ മനുഷ്യക്കടത്ത് കേസ്: സംഘത്തലവന് ആറര വർഷം തടവ്

ഓസ്‌ട്രേലിയയിലെ ആദ്യത്തെ മനുഷ്യക്കടത്ത് കേസ്: സംഘത്തലവന് ആറര വർഷം തടവ്

മെൽബൺ തടങ്കൽ കേന്ദ്രത്തിൽ ചൈനീസ് വനിത മരിച്ച നിലയിൽ; ജീവനക്കാരുടെ കുറവും സുരക്ഷാവീഴ്ചയും ആരോപിച്ചു യൂണിയൻ

മെൽബൺ തടങ്കൽ കേന്ദ്രത്തിൽ ചൈനീസ് വനിത മരിച്ച നിലയിൽ; ജീവനക്കാരുടെ കുറവും സുരക്ഷാവീഴ്ചയും ആരോപിച്ചു യൂണിയൻ

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

ഓസ്ട്രേലിയയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക: പേപ്പർ കാർഡുകൾക്ക് പകരം ഇനി ഡിജിറ്റൽ പ്രവേശന കാർഡ്

ഓസ്ട്രേലിയയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക: പേപ്പർ കാർഡുകൾക്ക് പകരം ഇനി ഡിജിറ്റൽ പ്രവേശന കാർഡ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist