Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കുട്ടികളുടെ മരണത്തിന് കാരണമായ വിഷ മരുന്നിൽ ഇന്ത്യയോട് ചോദ്യങ്ങളുമായി ലോകാരോഗ്യ സംഘടന, ‘കയറ്റുമതി നടത്തിയിട്ടുണ്ടോ? വ്യക്തത വേണം’

by Kerala News Web Desk 04
October 9, 2025
in INDIA
0 0
A A
കുട്ടികളുടെ മരണത്തിന് കാരണമായ വിഷ മരുന്നിൽ ഇന്ത്യയോട് ചോദ്യങ്ങളുമായി ലോകാരോഗ്യ സംഘടന, ‘കയറ്റുമതി നടത്തിയിട്ടുണ്ടോ? വ്യക്തത വേണം’
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: മധ്യപ്രദേശിലെ ചിന്ദ്‌വാറ ജില്ലയിൽ കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പെന്ന വിഷമരുന്ന് കയറ്റുമതി വിഷയത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഇന്ത്യയോട് വ്യക്തത ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. കുട്ടികളുടെ മരണത്തിന് കാരണമായ ചുമ മരുന്ന് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന വിവരമാണ് കേന്ദ്ര സർക്കാരിനോട് ഡബ്ല്യു എച്ച് ഒ ആരാഞ്ഞത്. ഇന്ത്യയിൽ നിന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടിയെടുക്കുമെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് ആഗോള മെഡിക്കൽ പ്രൊഡക്ട്സ് അലേർട്ട് പുറപ്പെടുവിക്കണമോയെന്ന് വിലയിരുത്തുമെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചതായും റോയിട്ടേഴ്സ് വ്യക്തമാക്കി.

ജീവൻ നഷ്ടമായത് 20 കുട്ടികൾക്ക്
മധ്യപ്രദേശിൽ അഞ്ച് വയസ്സിന് താഴെയുള്ള 20 കുട്ടികളുടെ മരണത്തിനാണ് ഈ വിഷമരുന്ന് കാരണമായത്. രണ്ട് ദിവസത്തിനിടെ 3 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. നാ​ഗ്പൂരിൽ ചികിത്സയിലുള്ള 5 കുട്ടികളുടെ നില അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ച കുട്ടികളിൽ 17 പേരും ചിന്ത്വാര മേഖലയിലുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. മരുന്ന് ഉൽപാദിപ്പിച്ച ശ്രഷൻ ഫാർമ കമ്പനിയുടെ ഉടമസ്ഥരെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇതിനായി തമിഴ്നാട്ടിലെത്തിയെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. മരുന്നിൽ അനുവദനീയമായതിനേക്കാൾ 500 ഇരട്ടി അധികമായി ഡൈഇത്തിലീൻ ഗ്ലൈക്കോൾ പോലുള്ള വിഷസംയുക്തങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. ഇത് കുട്ടികളിൽ വൃക്ക രോഗങ്ങൾക്ക് കാരണമായതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം മരുന്ന് കുറിച്ചു നൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ ആരോ​ഗ്യ പ്രവർത്തകരുടെ സംഘടന പ്രതിഷേധം ശക്തമാക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
അതിനിടെ വിഷമരുന്ന് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലുള്ള പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ സർക്കാർ നിർദേശം നൽകി. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തു. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഓരോ ബാച്ച് മരുന്ന് ബാച്ചും അം​ഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ ഡ്ര​ഗ് കണ്ട്രോളർമാർ ഇക്കാര്യം ഉറപ്പാക്കണം. സംസ്ഥാനത്ത് വിശദമായ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
‘ആ പതാകകൾ വീശുന്നത് കാണൂ, സഖ്യത്തിനുള്ള ശുഭാരംഭം’; വ്യക്തമായ സൂചന നൽകി എടപ്പാടി പളനിസാമി, നിരസിക്കാതെ വിജയ്

'ആ പതാകകൾ വീശുന്നത് കാണൂ, സഖ്യത്തിനുള്ള ശുഭാരംഭം'; വ്യക്തമായ സൂചന നൽകി എടപ്പാടി പളനിസാമി, നിരസിക്കാതെ വിജയ്

ഇന്ത്യക്കാർക്ക് ആഹ്ളാദം : ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ

ഇന്ത്യക്കാർക്ക് ആഹ്ളാദം : ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ

നെതന്യാഹുവിന് അടിതെറ്റുന്നു? ‘സർക്കാരിനെ താഴെ ഇറക്കുമെന്ന്’ പ്രഖ്യാപിച്ച് ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം

നെതന്യാഹുവിന് അടിതെറ്റുന്നു? 'സർക്കാരിനെ താഴെ ഇറക്കുമെന്ന്' പ്രഖ്യാപിച്ച് ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധന, സുമയ്യയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധന, സുമയ്യയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist