Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം: ആശങ്കയോടെ മലയാളി വിദ്യാര്‍ഥികള്‍

by Kerala News Web Desk 04
September 21, 2023
in KERALA
0 0
A A
ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം: ആശങ്കയോടെ മലയാളി വിദ്യാര്‍ഥികള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണത് കാനഡയിലെ മലയാളി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നു.

നാലു കോടിയില്‍ താഴെ ജനസംഖ്യയുള്ള കാനഡയില്‍ 78,000ത്തോളം മലയാളികളാണ് നിലവിലുള്ളത്. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. 2013നു ശേഷം കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായിട്ടുള്ളത്. യു.എസില്‍ ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്കെതിരായ നയം സ്വീകരിച്ചതും കാനഡയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കാനിടയാക്കി. നിലവില്‍ കാനഡയില്‍ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 1,18,095 ആണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2013ല്‍ ഇത് 32,828 മാത്രമായിരുന്നു. 10 വര്‍ഷം കൊണ്ട് 260 ശതമാനം വര്‍ധനയാണുണ്ടായതെന്ന് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍.എഫ്.എ.പി) റിപ്പോര്‍ട്ടില്‍ പറയുന്നു. അറബ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് യു.എസിലും കാനഡയിലുമാണ്. കാനഡയിലെ മലയാളികളുടെ എണ്ണം അവിടെയുള്ള മറ്റു രാജ്യക്കാരുടെ ഇരട്ടിയിലേറെ വരും. ചൈന(31,815), അഫ്ഗാനിസ്ഥാന്‍(23,735), നൈജീരിയ(22,085), ഫിലിപ്പൈന്‍സ്(22,070) എന്നിങ്ങനെയാണ് കാനഡയില്‍ സ്ഥിരതാമസമാക്കിയ മറ്റു രാജ്യക്കാരുടെ കണക്ക്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിദേശി തൊഴിലാളികളുടെ വരുമാനം രാജ്യത്തിനു പുറത്തേക്കു പോകുന്നത് തടയാന്‍ കര്‍ക്കശ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് കാനഡ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം പ്രവാസി ദമ്ബതിമാര്‍ക്ക് കാനഡയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളുമുണ്ട്. കുടിയേറ്റ വിഷയത്തില്‍ യു.എസും കാനഡയും ഭിന്ന സമീപനമുള്ള രാജ്യങ്ങളാണ്. അതിനിപുണരായ വിദേശികളുടെ വരവ് രാജ്യത്തിന് സാമ്ബത്തിക നഷ്ടമുണ്ടാക്കുമെന്നായിരുന്നു യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. എന്നാല്‍ വിദേശത്തുനിന്നു വരുന്ന ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും മറ്റു നിപുണജോലിക്കാരെയും ഇരുകൈയും നീട്ടി സ്വാഗതംചെയ്യുകയാണ് കാനഡ ചെയ്തത്. യു.എസില്‍ എച്ച്‌ 1ബി വിസ ലഭിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ഇന്ത്യന്‍ ടെക് വിദഗ്ധര്‍ കൂട്ടമായി കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളും യു.എസിനു പകരം കാനഡയെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.

2016നും 2019നും ഇടയിലുള്ള കണക്കുകള്‍ പ്രകാരം കനേഡിയന്‍ കോളജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 182 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അതേസമയം യു.എസ് യൂനിവേഴ്‌സിറ്റികളില്‍ ശാസ്ത്ര വിഷയങ്ങളും എന്‍ജിനീയറിങ്ങും പഠിക്കുന്ന ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനം ഇടിവുണ്ടായി. 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്. പഠനത്തോടൊപ്പം ജോലിയും അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് യു.എസില്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പു വേണം. ജോ ബൈഡന്‍ ഭരണകൂടം നിലവിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാത്തപക്ഷം യു.എസിനു ബദലായി ഇന്ത്യക്കാര്‍ കാനഡയെ സ്വീകരിക്കുന്നത് തുടരുമെന്ന് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സന്‍ പറയുന്നു.

കനേഡിയന്‍ ജനസംഖ്യയില്‍ മൂന്ന് ശതമാനം (16 ലക്ഷം) വരുന്ന ഇന്ത്യന്‍ വംശജരില്‍ എട്ടുലക്ഷവും സിഖുകാരാണ്. പഞ്ചാബികളുടെ പാര്‍ട്ടിയായ എന്‍.ഡി.പിയാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റു കൊല്ലപ്പെട്ടതോടെ കാനഡയിലെ ഇന്ത്യന്‍ സംരംഭകരെയും ക്ഷേത്രങ്ങളെയും ഖലിസ്ഥാന്‍ അനുകൂലികള്‍ ലക്ഷ്യമിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
Next Post
‘വോയ്‍സ് ഓഫ് സത്യനാഥന്‍’ ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

'വോയ്‍സ് ഓഫ് സത്യനാഥന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തൃഷ

വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തൃഷ

‘ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം’; പാഠ്യപദ്ധതി ചട്ടക്കൂട് കരട് പ്രസിദ്ധീകരിച്ച് മന്ത്രി

'ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം'; പാഠ്യപദ്ധതി ചട്ടക്കൂട് കരട് പ്രസിദ്ധീകരിച്ച് മന്ത്രി

66 സാക്ഷികൾ, 4 പ്രതികൾ; വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

66 സാക്ഷികൾ, 4 പ്രതികൾ; വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist