Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: ‘വനിത പൊലീസിനെ’ അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!

by Kerala News Web Desk 04
October 25, 2023
in KERALA
0 0
A A
ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: ‘വനിത പൊലീസിനെ’ അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയത് ചൊവ്വാഴ്ച വൈകീട്ടോടെയാണ്. ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് വില്ലനായി വീണ്ടും തമിഴില്‍ വിനായകന്‍ എത്തുന്നു എന്നതായിരുന്നു. ഇതുവരെ ചിത്രത്തിന്‍റെ കാസ്റ്റിംഗില്‍ പേര് ഇല്ലാതിരുന്ന വിനായകന്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടതോടെ വാര്‍ത്തയായി. ജയിലറിലെ വര്‍മ്മന്‍ എന്ന വില്ലന് ശേഷം വിക്രത്തിന്‍റെ വില്ലനായി വിനായകന്‍ വീണ്ടും തമിഴില്‍ എന്ന വാര്‍ത്ത അതിവേഗം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതിന് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയും എത്തുന്നത്.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് താരത്തിന്‍റെ അറസ്റ്റിലേക്ക് നയിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വൈകീട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കി തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പൊലീസ് സംഭവത്തില്‍ ഇരുവരുടെയും മൊഴിയെടുത്തു. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കം വിനായകന്‍റെ ഫ്ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍ വിനായകന്‍ ഇതില്‍ തൃപ്തനാകാതെ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ എത്തിയ പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍ സ്റ്റേഷന്‍ പരിസരത്ത് പുകവലിച്ചതിന് പൊലീസ് വിനായകന് പിഴയിട്ടതോടെ വീണ്ടും വിനായകന്‍ പ്രകോപിതനായി പൊലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. വിനായകന്‍ മദ്യപിച്ചു എന്ന സംശയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍‌ താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജറാക്കി. വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ വിവരങ്ങള്‍ അറിഞ്ഞെത്തിയ മാധ്യമങ്ങളോട് തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍. എന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്ന് വിനായകന്‍ പറഞ്ഞു. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും വിനായകന്‍ പറഞ്ഞു. തന്നെക്കുറിച്ച് എന്തും പറയാമല്ലോ, താന്‍ പെണ്ണുപിടിയനാണ് എന്ന് വരെ പറയും എന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം രാത്രിയോടെ വിനായകനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
Next Post
18 ദിവസം, ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ, 6364 കുട്ടികൾക്ക് പരിക്ക്; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

18 ദിവസം, ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ, 6364 കുട്ടികൾക്ക് പരിക്ക്; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര

തൃശൂരിൽ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിസിമാരില്ലാതെ സർവകലാശാലകൾ: സർക്കാറും ഗവർണറും തമ്മിൽ ഉടക്ക് തുടരുന്നു

വിസിമാരില്ലാതെ സർവകലാശാലകൾ: സർക്കാറും ഗവർണറും തമ്മിൽ ഉടക്ക് തുടരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist