തൃശൂർ • ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയും ചേർന്നു ഹോംസ്റ്റേ സംരംഭകർ, പുതിയ ഹോം സ്റ്റേ തുടങ്ങാൻ താൽപര്യമുള്ളവർ, ടൂറിസ്റ്റ് ഗൈഡുകൾ എന്നിവർക്ക് ഏകദിന ശിൽപശാല നടത്തുന്നു. കലക്ടറുടെ കോൺഫറൻസ് ഹാളിൽ 31നു രാവിലെ 10നു കലക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണു പ്രവേശനം. വിവരങ്ങൾക്കും റജിസ്ട്രേഷനും,phone : 9400769339






























