ദുബൈ: ദുബൈയിലെ എല്ലാ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിങ്ങനെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ എച്ച് ഡി എ) ആണ് അവധി പ്രഖ്യാപിച്ചത്.
ഏഴു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ശനിയാഴ്ച വരെ അവധി ലഭിക്കും. ഏപ്രില്‍ 15 തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആകെ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുക.






























