ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനു ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടിന്ാണ് പോരാട്ടം. ന്യൂയോര്‍ക്കിലെ നസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
ഐപിഎല്ലിനു ശേഷം കഴിഞ്ഞ ദിവസം യുഎസ്എയില്‍ എത്തിയ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി ഇന്ന് കളിക്കില്ല. കോഹ്ലിക്ക് പകരം മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണിനാണ് സാധ്യത. ഈ മാസം അഞ്ചിനാണ് ഇന്ത്യയ്ക്ക് ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടം. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍. തുടര്‍ന്ന ഒന്‍പതിന് പാകിസ്ഥാനുമായി ഏറ്റുമുട്ടും.
ന്യൂയോര്‍ക്ക് സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ നാല് ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മൂന്നും ഇന്ത്യ കളിക്കുന്ന ഈ പിച്ചിലാണ്. അതിനാല്‍ തന്നെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള അവസരം കൂടിയുണ്ട്.































