ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലില്‍ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.ബർമിങ്ഹാമില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന എറണാകുളം പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്ബതികളുടെ ഏകമകള്‍ ലിസേല്‍ മരിയ (10)യ്ക്കാണ് മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ .
യുകെ സമയം ബുധനാഴ്ച രാത്രി 9.20 ന് വെടിയേറ്റത്. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകള്‍ അനക്കുകയും ചെയ്‌തുവെന്നാണ് വിവരം.
ഗുണ്ടാപ്പകയെ തുടർന്നുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് അബദ്ധത്തില്‍ വെടിയേറ്റതായാണ് വിവരം. പെണ്‍കുട്ടിയെ കൂടാതെ 3 പേർക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഈ മൂന്ന് പേരെ തേടിയാണ് അക്രമി ഹോട്ടലില്‍ എത്തിയത് എന്നാണ് കരുതുന്നത്. ഇവർ മൂന്ന് പേരും തുർക്കി വംശജരാണ്. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അക്രമികള്‍ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം മെട്രോപൊലീറ്റൻ പൊലീസ് പുറത്തുവിട്ടു. ഇത് 2021 ല്‍ വെംബ്ലിയില്‍ നിന്നും മോഷണം പോയ ഒരു ഡുക്കാറ്റി മോണ്‍സ്റ്റർ ബൈക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. DP21OXY എന്ന റജിസ്ട്രേഷൻ പ്ലേറ്റ് ആണ് ബൈക്കിന് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ചവരെ സംബന്ധിച്ച് വിവരങ്ങള്‍ അറിയാവുന്നവർ വിവരങ്ങള്‍ കൈമാറണമെന്നും മെട്രോപോലീറ്റൻ പൊലീസ് അറിയിച്ചു.































