മാൾട്ട: കനത്ത മഴയെ തുടർന്ന് മാൾട്ടയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രളയസമാന സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 13 ഞായറാഴ്ച പെയ്ത ശക്തമായ മഴയാണ് പല മേഖലകളിലും ഗതാഗതത്തെയും ദൈനംദിന ജീവിതത്തെയും ബാധിച്ചത്.മാർസയിൽ മഴയുടെ ശക്തിയെ തുടർന്ന് മലിനജല സംവിധാനം നിറഞ്ഞുകവിഞ്ഞ് മലിനജലം റോഡുകളിലേക്ക് ഒഴുകിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പ്രദേശത്ത് വെള്ളക്കെട്ടിനൊപ്പം കൂടുതൽ അസൗകര്യങ്ങളും ഉണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ മാൾട്ടയിൽ ശക്തമായ ചൂടും തെളിഞ്ഞ കാലാവസ്ഥയുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. അതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയത്.ആഴ്ചയിലുടനീളം അസ്ഥിരവും മഴയുള്ളതുമായ കാലാവസ്ഥ തുടരാനും സാധ്യതയുണ്ട്.മഴ തുടരുമ്പോഴും മാൾട്ടയിലെ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ആഴ്ചയുടെ വിവിധ ദിവസങ്ങളിൽ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.





























