അങ്കാറ: ഹമാസ് തലവൻ ഇസ്മയില്‍ ഹനിയേയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിയതിനെ തുടർന്ന് രാജ്യത്ത് സമൂഹ്യ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിന് വിലക്കേർപ്പെടുത്തി തുർക്കി.
ദേശീയ കമ്മ്യൂണിക്കേഷൻ അതോറിറ്റി അവരുടെ പേജ് വഴിയാണ് ഈ കാര്യം അറിയിച്ചത്. തുർക്കിയില്‍ താമസിക്കുന്ന നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ ഇൻസ്റ്റാഗ്രാം ഫീഡ് പുതുക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമില്‍ പങ്ക് വെച്ചിരുന്നു. ഹനിയേയ്ക്കുള്ള അനുശോചന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആളുകള്‍ക്ക് തടസം അനുഭവപ്പെടുന്നു എന്ന് ആരോപിച്ച് തുർക്കി പ്രസിഡൻസിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്‌റെറ്റിൻ അല്‍ട്ടൂൻ ബുധനാഴ്ച മെറ്റയുടെ ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമില്‍ പങ്ക് വെച്ചിരുന്നു. തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം, നിരോധനത്തെക്കുറിച്ചോ അല്‍തുനിന്റെ വിമർശനത്തെക്കുറിച്ചോ മെറ്റ പ്രതികരിച്ചിട്ടില്ലെന്ന പ്രമുഖ മാദ്ധ്യമങ്ങള്‍ക്ക് കിട്ടിയ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ വിലക്ക് എത്ര കാലത്തേയ്ക്കാണെന്നോ എന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇൻസ്റ്റാഗ്രം ആപ്പും നിലവില്‍ മൊബൈല്‍ ഫോണില്‍ ലഭ്യമല്ല.
പ്രസിഡൻസിയും തീവ്രവാദവും തമ്മിലുള്ള ബന്ധം ആരോപിക്കുന്ന രണ്ട് ലേഖനങ്ങളുടെ പേരില്‍ 2017 ഏപ്രിലിനും 2020 ജനുവരിക്കും ഇടയില്‍ വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.ഏപ്രിലില്‍ സോഷ്യല്‍ മീഡിയ സൈറ്റായ ത്രെഡ്‌സിന് വിലക്കേർപ്പെടുത്തിയിരുന്നു.






























