മെൽബൺ : ഓസ്ട്രേലിയയിലെ മന്ത്രി സഭയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വംശജനായ ജിൻസൺ ആന്റോ ചാൾസിനും, ഫാമിലി കണക്ടിലൂടെ ഓസ്ട്രേലിയൻ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച രാജഗിരി ആശുപത്രിക്കും ആദരം നൽകി ഇന്ത്യൻ സമൂഹം. ഏഷ്യാനെറ്റ് ഹെൽത്ത് എക്ലസലൻസ് അവാർഡ് വേദിയിൽ ഗവൺമെന്റ് ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വിക്ടോറിയ എംപിയും, ഗവൺമെന്റ് വിപ്പുമായ ലീ താർലമിസ് ഓം അധ്യക്ഷത വഹിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുളള ലോകസഭാ എംപി ഡോ. ബൈറെഡ്ഢി ശബരിയിൽ നിന്നും ജിൻസൺ ആന്റോ ചാൾസും, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളിയും ആദരം ഏറ്റുവാങ്ങി. ഓസ്ട്രേലിയലെ പ്രമുഖ മൈഗ്രെഷൻ അഭിഭാഷക താരാ നമ്പൂതിരി ഇരുവർക്കും മംഗള പത്രം കൈമാറി . കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഡയറ്കടർ റോബർട്ട് കുര്യാക്കോസ് പൊന്നാട അണിയിച്ചു.


ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി ജിൻസൺ ചാൾസ് പറഞ്ഞു. ഓസ്ട്രേലിയൻ മലയാളികൾക്ക് വേണ്ടി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാൻ ഇത്തരം അംഗീകാരങ്ങൾ പ്രേരകമാകുമെന്ന് ഫാ. ജോൺസൺ വാഴപ്പിളളി അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ തന്നെ പ്രമുഖ മലയാളി കോർപ്പറേറ്റ് സംരംഭമായ ഫ്ലൈ വേൾഡ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.






























