ബജറ്റ് തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ,ചാലക്കുടി നഗരസഭയുടെ ശക്തിസ്ഥൽ ഗ്യാസ് ക്രിമിറ്റോറിയത്തിൽ, നഗരസഭ അതിർത്തിയിലെ താമസക്കാരായിട്ടുള്ളവർക്ക്,ഏപ്രിൽ 1 മുതൽ മൃതസംസ്കാരം സൗജന്യമാക്കുകയാണ്.
മരണപ്പെട്ട വ്യക്തിയുടേയും അപേക്ഷകൻ്റേയും ആധാർ കാർഡുകൾക്കൊപ്പം, അതാത് വാർഡ് കൗൺസിലർമാർ,മരണപ്പെട്ട വ്യക്തി ചാലക്കുടി നഗരസഭ അതിർത്തിക്കുള്ളിൽ താമസക്കാരാണ് എന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സൗജന്യം അനുവദിക്കുക.
മരണപ്പെട്ടയാൾ ഇപ്പോൾ നഗരസഭ പരിധിയിൽ താമസക്കാരനാണ് എന്ന് ഉറപ്പാക്കേണ്ട ചുമതല അതാത് കൗൺസിലർമാർക്കാണ്.
ആശുപത്രിയിൽ നടന്ന മരണമാണെങ്കിൽ, അവിടന്നുള്ള മരണ സർട്ടിഫിക്കറ്റും കൂടി ഹാജരാക്കണം എന്ന നിബന്ധന നിലവിലുള്ളതാണ്.നഗരസഭ അതിർത്തിയിലെ താമസക്കാരായ പട്ടികജാതി വിഭാഗത്തിൽ
പെട്ടവർക്ക് മൃതസംസ്കാര ചടങ്ങിന് നഗരസഭയുടെ ആംബുലൻസ് സർവ്വീസും നിലവിൽ സൗജന്യമാണ്.ഇതിന് ബന്ധപ്പെട്ട രേഖ ഹാജരാക്കണമെന്ന് ചാലക്കുടി നഗരസഭ ചെയർമാൻ അറിയിച്ചു































