Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

മണവാട്ടി ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍

by Kerala News Web Desk 04
April 4, 2025
in KERALA
0 0
A A
മണവാട്ടി ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി ∙ “സാധനം കയ്യിലുണ്ടോ?” വിദേശത്തു നിന്നെത്തിയാല്‍ കൂട്ടുകാരില്‍ നിന്നു വ്യംഗ്യാര്‍ഥത്തില്‍ നേരിടേണ്ടി വരുന്ന ചോദ്യം. ഏതു രാജ്യത്തു നിന്നെത്തിയാലും കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഇനി ഒരു അടിപൊളി ബ്രാന്‍ഡ്. യുകെയില്‍ എങ്ങും ഹിറ്റായ മലയാളികളുടെ ഇഷ്ട വാറ്റ് ചാരായം മണവാട്ടി ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങാം. വാറ്റു കുടിക്കാന്‍ മോഹിച്ചിട്ടും കണ്ണു പോകുമോ എന്ന പേടികൊണ്ട് ഒഴിവാക്കിയിരുന്നവര്‍ക്കും ഇതൊരു അവസരമാകും.

ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ അറാക്ക് (വാറ്റ് ചാരായം) ആണ് “മണവാട്ടി”. യുകെയില്‍ ഉന്നത സുരക്ഷാമാനദണ്ഡങ്ങളോടെ ഉൽപാദിപ്പിക്കുന്ന തനിനാടൻ വാറ്റാണ് സംഗതി. തനി നാടനാണെങ്കിലും ആദ്യമായാണ് “ഇവള്‍” ജന്മനാട്ടിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. യുകെയിലുള്ള പ്രവാസി ഇന്ത്യക്കാരും തദ്ദേശിയരും ഇതിനകം തന്നെ “മണവാട്ടി”യെ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്തായാലും സംഗതി ‘സൊയമ്പൻ’ സാധനമാണെന്ന് ഉപയോഗിച്ച യുകെ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുകെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അടിക്കടിയുള്ള പരിശോധനകളിൽ നിരന്തരം ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്നതിനാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ വാറ്റുകളിൽ ഒന്നാണ് “മണവാട്ടി” എന്നതില്‍ സംശയമില്ല. പൂർണമായും ധാന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഈ വാറ്റിൽ 44% ആൽക്കഹോൾ ആണുള്ളത്. അത്രയും സ്ട്രോങ്ങ് ആണെങ്കിലും സ്മൂത്താണ് “മണവാട്ടി”. കൃത്രിമ ഗന്ധമോ നിറമോ ചേർക്കാതെ നിർമിക്കുന്ന “മണവാട്ടിയിൽ”, പഞ്ചസാര, കൊഴുപ്പ്, അന്നജം എന്നിവ പൊടിപോലുമില്ല. തീർത്തും നാച്ചുറൽ ആയ മണവും രുചിയുമാണ് മണവാട്ടിയുടേത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രകൃതിദത്ത ഊർജം എന്നർഥമുള്ള “മന”യും കാലാകാലങ്ങളായി കള്ളു പുളിപ്പിക്കാൻ നാടൻവാറ്റുകാർ ഉപയോഗിക്കുന്ന രീതികൾ സൂചിപ്പിക്കുന്ന “വാറ്റി”യും ചേർത്താണ് നിര്‍മാതാക്കള്‍ ഇതിനു “മണവാട്ടി” എന്ന പേരു നല്‍കിയിരിക്കുന്നതത്രെ.

21 വർഷം മുൻപു കൊച്ചി കടവന്ത്രയിൽ നിന്നു യുകെയിലേയേക്കി കുടിയേറിയ ജോൺ സേവ്യറാണ് കേരളത്തിലെ കള്ളിന്റെയും വാറ്റിന്റെയും രുചി വിദേശികൾക്കു പരിചയപ്പെടുത്തിയത്. നോർത്താംപ്ടണിൽ അദ്ദേഹം തുറന്ന നാടൻ കള്ളുഷാപ്പ് വിദേശത്തും നാട്ടിലും ഒരുപോലെ വൈറലായിരുന്നു.

എല്ലാ സീസണിലും മദ്യത്തിനും ബിയറിനും മികച്ച ഡിമാൻഡ് ഉള്ള ഇടമാണ് യുകെ. എന്നിട്ടും ഇന്ത്യൻ ശൈലിയിലുള്ള ഒരു മദ്യബ്രാൻഡ് പോലും അവിടെയില്ലല്ലോ എന്ന തിരിച്ചറിവിൽ നിന്നാണ് ഇങ്ങനെയൊരു ബിസിനസ് ആശയം ഉദിക്കുന്നത്. അങ്ങനെ 2019ൽ അദ്ദേഹം അവിടെ ലണ്ടൻ ബാരൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുകയും 2023 മുതൽ ഇന്ത്യൻ, കേരളീയ ശൈലികളിൽ നിർമിച്ച മദ്യം വിപണിയിലെത്തിക്കുകയും ചെയ്തുതുടങ്ങി.
വാറ്റ് എന്ന് കേൾക്കുമ്പോൾ “കണ്ണടിച്ചു പോകുമോ” എന്ന ഭയമില്ലാതെ തന്നെ പ്രായപൂർത്തിയായ ആർക്കും ഉത്തരവാദിത്തത്തോടുകൂടി “മണവാട്ടി” നുണയാം. കേരളത്തിൽ വാറ്റിന്റെ നിർമാണത്തിനും ഉപയോഗത്തിനും വിലക്കുണ്ടെങ്കിലും, വിദേശരാജ്യങ്ങളിൽ ഇങ്ങനെ നാടൻ ശൈലിയിൽ വാറ്റിയുണ്ടാക്കുന്ന മദ്യത്തിന് വൻ ഡിമാൻഡ് ആണ്. ശ്രീലങ്കയ്ക്കും ജപ്പാനും ജോർദാനുമൊക്കെ അവരുടെ തനതായ വാറ്റുകൾ ഉണ്ട്.

അതിനെല്ലാം ആഗോളതലത്തിൽ ആവശ്യക്കാരും ഏറെയുണ്ട്. ഉത്തരേന്ത്യയിൽ “ദേശി ദാരു”വായും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ “വാറ്റ്” ആയും ഇന്ത്യയിലും ഇതൊക്കെ ഉണ്ടങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ തീർത്തും സുരക്ഷിതമായ ഒരു ഉൽപ്പന്നം പുറത്തിറങ്ങുന്നത് ഇതാദ്യമായാണ്. മായവും വിഷാംശങ്ങളും ഇല്ലാതെ നാടൻ വാറ്റ് നുണയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് “മണവാട്ടി.”

തനിനാടൻ വാറ്റ് രീതിക്കൊപ്പം യുകെയിലെ അത്യാധുനിക മദ്യനിർമാണ സംവിധാനങ്ങളും കൂടി പ്രയോജനപ്പെടുത്തിയാണ് മണവാട്ടിയുടെ പിറവി. “മണവാട്ടിയുടെ” വേറിട്ട രുചിയും ഗന്ധവും വിദേശികളുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. യുകെയിലുള്ള പ്രവാസി മലയാളികളുടെ മനസ്സിൽ “മണവാട്ടി” എന്നാൽ വെറും ലഹരി മാത്രമല്ല നാടിന്റെ ഗൃഹാതുര ഓർമകളുണർത്തുന്നതുകൂടിയാണ്. കേരളത്തിലും സമൂഹമാധ്യമങ്ങളിൽ “മണവാട്ടി” വലിയ ചർച്ചയാണ്. യുകെയിൽ നിന്ന് വരുന്നവർ നാട്ടിലുള്ള സുഹൃത്തുക്കൾക്ക് വേണ്ടി “മണവാട്ടിയെയും” കൂടെ കൊണ്ടുവരാൻ തുടങ്ങി. എങ്കിലും ഇപ്പോഴും വളരെ ചുരുക്കം ആളുകൾ മാത്രമേ കേരളത്തിൽ “മണവാട്ടി” വാറ്റ് ഇതുവരെ രുചിച്ചിട്ടുള്ളു.

കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മണവാട്ടി എത്തിയതോടെ ആ സ്ഥിതി മാറിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങുന്നവർക്കു ഇനിമുതൽ എയർപോർട്ടിൽ വന്നിറങ്ങി “മണവാട്ടി”യെ കൂടെക്കൂട്ടാം. വിമാനം കയറുന്നതിനു മുൻപ് ഏത് ബ്രാൻഡ് വാങ്ങണമെന്ന ആശയക്കുഴപ്പവും ലഗ്ഗേജിന്റെ ഭാരം കൂടുമോ എന്ന ആശങ്കയും ഒഴിവാക്കുകയും ചെയ്യാം. നികുതി, ഇറക്കുമതിതീരുവ തുടങ്ങിയ നൂലാമാലകളുമില്ലെന്നു ജോണ്‍ സേവ്യര്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
Next Post
200 ഇന്ത്യക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ, അനിശ്ചിതത്വം; വലഞ്ഞ് യാത്രക്കാർ

200 ഇന്ത്യക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ, അനിശ്ചിതത്വം; വലഞ്ഞ് യാത്രക്കാർ

ഇന്ത്യയിൽ ആദ്യം; ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

ഇന്ത്യയിൽ ആദ്യം; ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം, ആവശ്യമെങ്കിൽ നടന്മാർക്ക് നോട്ടീസ് അയക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട് മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത

മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist