ഇരു വൃക്കകളും തകരാറിലായി മാര്‍സ്ലീവാ മെഡി.സിറ്റിയില്‍ കഴിയുന്ന ആന്ഡ്രിനാ റോസ് (22 വയസ്സ്) പാലാ, ശസ്ത്രക്രിയയ്ക്കായി പണം തേടുന്ന അവസരത്തില്‍ എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് മെല്‍ബണ്‍ ഗ്രൂപ്പ് അംഗങ്ങളും സന്മനസ്സായ സഹോദരങ്ങളുടെയും സഹായത്താല്‍ 1,90,000/- (ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ) എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സജി മുണ്ടയ്ക്കന് ആന്ഡ്രിനായുടെ മാതാപിതാക്കള്‍ക്ക് കൈമാറി. ആന്ഡ്രിനായുടെ മാതാപിതാക്കള്‍ സഹായിച്ച എല്ലാവര്ക്കും നന്ദിയും പ്രാര്‍ത്ഥനകളും നേര്‍ന്നു.































