തിരുവനന്തപുരം: പികെ ഫിറോസിനെതിരെ നിലനിൽക്കുന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി കെ ടി ജലീൽ എംഎൽഎ. പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾ നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വിഷയം സഭയിൽ അടിയന്തിര പ്രമേയമായി കൊണ്ടു വരാൻ വെല്ലുവിളിക്കുകയാണ് എംഎൽഎ. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു































