സുൽത്താൻ ബത്തേരി: നഗരത്തിന്റെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നു കൊടുക്കുന്ന ഹോട്ടൽ സൗത്ത് ഫോറസ്റ്റ് നവംബർ 23, 2025 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും. മൈസൂർ റോഡ്, എൻ.എച്ച്. 766-ൽ കല്ലാടി ആർക്കേഡിൽ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ആണ്.
ഉദ്ഘാടനച്ചടങ്ങിൽ മാനിക്കുണി ഷാദുലി മസ്ജിദ് പ്രസിഡന്റ് കരീം ഹാജി, സെക്രട്ടറി എ.കെ. റഹീം ഹാജി, അസമ്പ്ഷൻ ഫോറോൻ ചർച്ച് വികാരി റെവ്. ഫാ. തോമസ് മനക്കുന്നേൽ എന്നിവർ സന്നിഹിതരാകും.
യാത്രക്കാരും കുടുംബങ്ങളും ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഹോട്ടൽ സൗത്ത് ഫോറസ്റ്റിന്റെ സഹസ്ഥാപനങ്ങൾ കോഴിക്കോട് Calicut Palm Residency, ബംഗളൂരുവിലെ Grand Suite, മുംബൈയിലെ Hotel Lancaster എന്നിവയാണ്.
“ഹോട്ടൽ സൗത്ത് ഫോറസ്റ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗിലേക്ക് എല്ലാ മേഖലയിലെ ആളുകളെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു,” എന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു.






























