ടൗൺസ്വില്‍ : ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡ് സ്റ്റേറ്റിലുള്ള കേരള അസോസിയേഷൻ ഓഫ് ടൗൺസിൽ (KAT) 2025- 2026 വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റായി ബിൻസി ഷിജു സ്ഥാനമേറ്റു.
ജോബി ചാക്കോ സെക്രട്ടറി, ഹരികൃഷ്ണൻ സുനിൽ ട്രഷറർ, ബൈജു കൃഷ്ണ വൈസ് പ്രസിഡന്റ്, മനു സേവിയർ ജോയിൻ സെക്രട്ടറി, ജിനു രാജ് മീഡിയ കോഓർഡിനേറ്റർ, യൂത്ത് ആൻഡ് സ്റ്റുഡന്റ് കോഓർഡിനേറ്റേഴ്സ് ആയി അൽഗാ അന്നാ ഷിബു, നിവേദിതാ ജയചന്ദ്രൻ, സ്പോൺസർഷിപ് കോഓർഡിനേറ്റർ ആയി ഗീഥ് സൈജു, പ്രോഗ്രാം കോഓർഡിനേറ്റഴ്സ് ആയി ജിതാ ലൂക്കോസ്, ഫെമി ജെസ്റ്റിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റുമാരും, പരിചയസമ്പന്നരുമായ ബിജു അക്കം പറമ്പിൽ, ബെന്നി മംഗലശ്ശേരി, സണ്ണി കടവിൽ എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
നിയുക്ത പ്രസിഡന്റ് ബിൻസി ഷിജു അധ്യക്ഷതയിൽ കൂടിയ ആദ്യ യോഗത്തിൽ കൂട്ടായ്മയുടെ 2025 -26 വർഷത്തേക്കുള്ള കാര്യപരിപാടികളുടെ കരട് തയാറായി. ടൗൺസ് വിൽ മലയാളി സമൂഹത്തിന്റെ മുഴുവൻ ശബ്ദമായി മാറാൻ സംഘടന നിരന്തരം പരിശ്രമിക്കുമെന്ന് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.






























