മൂവാറ്റുപുഴ : (എറണാകുളം) ഇറ്റലിയിലെ സൂപ്പർമാർക്കറ്റിൽ ജോലിയും വീസയും വാഗ്ദാനം ചെയ്തു മൂവാറ്റുപുഴ സ്വദേശിനിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ജ്ഞാനഹള്ളി വിനായക നഗർ തേഡ് ക്രോസിൽ ജോസ് ഫ്രാൻസിസ് (42) ആണ് അറസ്റ്റിലായത്.
ഇയാൾ പ്രോട്ടോ ടാലന്റ് ഹയറിങ് സർവീസ് എന്ന പേരിൽ മുൻപ് ബെംഗളൂരുവിൽ സ്ഥാപനം നടത്തിയിരുന്നു. ഒരു വർഷത്തിലേറെയായി ഒളിവിൽ ആയിരുന്ന പ്രതിയെ ബെംഗളൂരുവിലെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സമാനമായ വേറെയും തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.






























