Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ജര്‍മൻ രൂപതയിൽ ആദ്യമായി മലയാളി വൈദികന്‍ മെത്രാൻ പദവിയിലേക്ക്

by Kerala News Web Desk 04
November 28, 2025
in EUROPE
0 0
A A
ജര്‍മൻ രൂപതയിൽ ആദ്യമായി മലയാളി വൈദികന്‍ മെത്രാൻ പദവിയിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

ബർലിൻ: മെയിൻസ് രൂപതയുടെ സഹായ മെത്രാനായി ഫാ. ജോഷി ജോർജ് പൊട്ടക്കൽ (48)നെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. കർമ്മലീത്ത പുരോഹിതനായ ഫാ. ജോഷി യൂറോപ്പിന് പുറത്ത് ജനിച്ച ജർമൻ രൂപതയിൽ സഹായ മെത്രാനാകുന്ന ആദ്യ വൈദികനാണ്. 2004 മുതൽ ഫാ. ജോഷി ജോർജ് പൊട്ടക്കൽ മെയിൻസിൽ സേവനമനുഷ്ഠിക്കുന്നു. രൂപതയിൽ നഗര യുവജന ചാപ്ലെയിൻ, ഇടവക വികാരി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ രൂപത ക്യൂറിയയിലെ പുരോഹിതരിൽ സ്പെഷ്യലൈസ് ചെയ്ത പേഴ്സണൽ ഡയറക്ടറാണ്. 2026 മാർച്ച് 15നാണ് മെത്രാഭിഷേകം.

വടക്കൻ ആഫ്രിക്കയിലെ റോമൻ പ്രവിശ്യയായ നുമിഡിയയിലെ സെറാമുസ്സയുടെ സ്ഥാനിക മെത്രാനായും പൊട്ടക്കൽ നിയമിക്കപ്പെടും. മെയിൻസിൽ, മതപരമായ ക്രമങ്ങൾക്കായുള്ള എപ്പിസ്കോപ്പൽ വികാരിയായി അദ്ദേഹം സേവനമനുഷ്ഠിക്കും. ഇന്ത്യൻ വംശജനാണെങ്കിലും നിലവിൽ ജോഷി ജോർജ് പൊട്ടക്കലിന് ജർമൻ പൗരത്വമാണുള്ളത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെയിൻസ് രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ജ്യേഷ്ഠസഹോദരൻ ഫാ. ജോയ്സ് പൊട്ടയ്ക്കലും കർമ്മലീത്ത സന്യാസ സമൂഹത്തിലെ അംഗമാണ്. അദ്ദേഹം നിലവിൽ കാനഡയിൽ സേവനം ചെയ്യുകയാണ്. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രൊഫസർ ജോബിയാണ് മറ്റൊരു സഹോദരൻ. നിയമനത്തെ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത് എന്ന് നിയുക്ത മെത്രാൻ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോതമംഗലം രൂപതാംഗവും തൃശൂർ ചേറ്റുപുഴ സെന്റ് തോമസ് പ്രവിശ്യാ അംഗവുമാണ് ഫാ. ജോഷി. എറണാകുളം ജില്ലയിലെ ആരക്കുഴ പഞ്ചായത്തിലെ മീൻകുന്നമാണ് സ്വദേശം. ജർമൻ ബിഷപ്സ് കോൺഫറൻസിലെ മൂന്നാമത്തെ വിദേശ വംശജനായ ബിഷപ്പാണ് 1977ൽ ജനിച്ച ഫാ. ജോഷി ജോർജ് പൊട്ടക്കൽ.

1996ൽ കർമ്മലീത്ത സഭയിലൂടെ ശുശ്രൂഷാജീവിതം ആരംഭിച്ച ഫാ.ജോഷി 2003ൽ പുരോഹിതനായി അഭിഷിക്തനായി. 2004 മുതൽ ജർമനിയിൽ, മ്യുൻസ്റററിലെ മത പുരോഹിതർക്കായുള്ള ഭാഷാ സ്കൂളിലും പാസ്റ്ററൽ സെമിനാരിയിലും പഠിച്ച അദ്ദേഹം, 2006ൽ മെയിൻസിൽ സിറ്റി യൂത്ത് ചാപ്ലിനായി സേവനമനുഷ്ഠിച്ചു.

2009ൽ, ഇടവക വികാരിയും പിന്നീട് ഡപ്യൂട്ടി ഡീനും തുടർന്ന് ബെർഗ്സ്ട്രേസ്–ഓസ്റ്റ് ഡീനറിയുടെ ആക്ടിങ് ഡീനുമായി. 2016 മുതൽ, ജർമനിയിൽ താമസിക്കുന്ന കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ പ്രവിശ്യയിലെ അംഗങ്ങളുടെ റീജനൽ സുപ്പീരിയറാണ്. 2022 മുതൽ, രൂപത ക്യൂറിയയിൽ പേഴ്സണൽ ഓഫിസറാണ്. പുതിയ ആൾ ചുമതല ഏറ്റെടുക്കുന്നത് വരെ ഫാ. ജോഷി ഈ പദവിയിൽ തുടരും.

പാഡർബോണിലെ ആർച്ച് ബിഷപ്പായി ഉഡോ മാർക്കസ് ബെന്റ്സിനെ നിയമിച്ചതിനെത്തുടർന്ന്, 2024 മാർച്ച് മുതൽ മെയിൻസ് രൂപതയ്ക്ക് സഹായ മെത്രാൻ ഇല്ലായിരുന്നു. 2023 അവസാനത്തോടെ നിയമനം ലഭിച്ച ബിഷപ് കോൾഗ്രാഫ് മാർപാപ്പയോട് പുതിയ സഹായ മെത്രാനെ വേണമെന്ന് അഭ്യർഥിച്ചു. കോൾഗ്രാഫ് നിർദ്ദേശിച്ച മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് വത്തിക്കാൻ ഫാ. ജോഷി ജോർജ് പൊട്ടക്കലിനെ തിരഞ്ഞെടുത്തത്.

ഫാ. ജോഷി ജോർജ് പൊട്ടക്കലിന്റെ നിയമനത്തോടെ, ജർമൻ ബിഷപ്സ് കോൺഫറൻസിൽ ഇപ്പോൾ ജർമനിക്ക് പുറത്ത് ജനിച്ച മൂന്ന് അംഗങ്ങൾ ഉണ്ടാകും. മ്യൂണിക്കിലെ സഹായ ബിഷപ് റൂപർട്ട് ഗ്രാഫ് സു സ്റ്റോൾബർഗ് സാൽസ്ബുർഗിലാണ് ജനിച്ചത്. യുക്രെയ്നിയൻ ഗ്രീക്ക് കത്തോലിക്കരുടെ അപ്പസ്തോലിക് എക്സാർക്കായ ബിഷപ് ബോഹ്ദാൻ ഡിസുറാഖ്, ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ ഉപദേശക അംഗമാണ്, യുക്രെയ്നിലാണ് അദ്ദേഹം ജനിച്ചത്.

ഏകദേശം 600,000 കത്തോലിക്കരുള്ള മെയിൻസ് രൂപത ജർമനിയിലെ ഏറ്റവും പഴക്കമേറിയതും പരമ്പരാഗതവുമായ രൂപതകളിൽ ഒന്നാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ഇറ്റലിയിലെ സൂപ്പർമാർക്കറ്റിൽ ജോലിയും വീസയും; ഒളിവിൽ പോയ യുവാവിനെ പിടികൂടി പൊലീസ്

ഇറ്റലിയിലെ സൂപ്പർമാർക്കറ്റിൽ ജോലിയും വീസയും; ഒളിവിൽ പോയ യുവാവിനെ പിടികൂടി പൊലീസ്

ഇതുവരെ മരിച്ചത് 94 പേർ : ഹോങ്കോങ് തീപിടിത്തത്തിൽ രക്ഷാദൗത്യം തുടരുന്നു

ഇതുവരെ മരിച്ചത് 94 പേർ : ഹോങ്കോങ് തീപിടിത്തത്തിൽ രക്ഷാദൗത്യം തുടരുന്നു

ഓസ്‌ട്രേലിയയിൽ ഇന്ന് ബ്ലാക്ക് ഫ്രൈഡേ : വിപണിയിൽ വലിയ തിരക്ക്

ഓസ്‌ട്രേലിയയിൽ ഇന്ന് ബ്ലാക്ക് ഫ്രൈഡേ : വിപണിയിൽ വലിയ തിരക്ക്

ഓസ്‌ട്രേലിയയിൽ സിജു ജേക്കബിന്റെ പുസ്തക പ്രകാശനങ്ങൾ; നവംബർ 29നും 30നും മെൽബണിലും സിഡ്നിയിലും

ഓസ്‌ട്രേലിയയിൽ സിജു ജേക്കബിന്റെ പുസ്തക പ്രകാശനങ്ങൾ; നവംബർ 29നും 30നും മെൽബണിലും സിഡ്നിയിലും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist