കോഴിക്കോട്: മുൻ എംഎൽഎ പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം സി മായീൻ ഹാജി ന്യൂസിനോട് പറഞ്ഞു. പി വി അൻവറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. റിയാസിനോട് മത്സരിക്കാൻ അൻവർ കാത്തിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിൽ ഇവിടെ ആർക്കാണ് ഗുണം ലഭിച്ചത് എന്ന് ചർച്ചയാകുമെന്നും എം സി മായീൻ ഹാജി പറഞ്ഞു. സിപിഎം കുടുംബാധിപത്യവും മരുമോനിസവും ബേപ്പൂരിൽ മാറ്റം കൊണ്ടുവരുമെന്നും മുസ്ലിം ലീഗ് നേതാവ് പറയുന്നു.






























