തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞട്ടിച്ച വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രമുഖ നടനും ടിവിജെ അധ്യക്ഷനുമായ വിജയിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത ഒരുങ്ങുന്നുവെന്നതായിരുന്നു വാർത്ത. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ സംഗീത ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് അതിലെ ഏറ്റവും ഗുരുതരമായ ആരോപണം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.































