Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!

by Kerala News Web Desk 04
June 17, 2026
in WORLD
0 0
A A
എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!
Share on WhatsappShare on FacebookShare on TwitterShare on Telegram

ലോകമെങ്ങും ആശങ്ക പടര്‍ത്തി പടര്‍ന്നുപിടിച്ച ഇത്തവണത്തെ എബോള രോഗത്തിന്റെ ഉറവിട കേന്ദ്രമായി കരുതുന്ന കോംഗോയിലെ മോങ്ബ്വാലു പട്ടണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഒരാഘോഷം നടന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെ, ആളുകള്‍ പിടഞ്ഞുമരിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പാട്ടുകള്‍ പാടി ആഘോഷിച്ചത് മരണത്തെ തോല്‍പ്പിച്ച് ഒരു എബോള രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെ തുടര്‍ന്നാണ്. ആശുപത്രിയിലേക്ക് വന്നവരെല്ലാം മരിച്ചിട്ടാണ് മടങ്ങിപ്പോവുന്നതെന്ന നാട്ടുകാരുടെ പഴികള്‍ക്കിടയിലാണ് 49-കാരനായ ഒരു കര്‍ഷകന്‍ രോഗം മാറി തിരിച്ച് ആശുപത്രിയുടെ പടികള്‍ ഇറങ്ങിയത്.

ഡാനിയല്‍ കിറ്റാംബാല എന്ന രോഗിയാണ് രോഗം ഭേദമായി തിരിച്ച് വീട്ടിലേക്ക് പോയത്. മൂന്നാഴ്ചത്തെ കഠിനമായ ചികിത്സയ്‌ക്കൊടുവില്‍ രണ്ട് എബോള പരിശോധനകളും നെഗറ്റീവ് ആയതോടെയാണ് ഡാനിയലിന് രോഗമുക്തി സ്ഥിരീകരിച്ചത്. ‘ഇവിടെ വരുമ്പോള്‍ എനിക്ക് കടുത്ത അസുഖമായിരുന്നു. ദൈവത്തിന് നന്ദി, ഞാനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്’-വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡാനിയല്‍ പറഞ്ഞു. രോഗബാധിതനായ ഒരാളെ സന്ദര്‍ശിച്ചതിലൂടെയാണ് തനിക്ക് രോഗം പടര്‍ന്നതെന്ന് ഡാനിയല്‍ ഓര്‍ക്കുന്നു. തുടക്കത്തില്‍ പരമ്പരാഗത വൈദ്യം പരീക്ഷിച്ചെങ്കിലും നില വഷളായതോടെ ആശുപത്രിയെ അഭയം പ്രാപിക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പടര്‍ന്നുപിടിച്ച മാരകമായ എബോള വൈറസ് ബാധ ഈ നാടിനെയാകെ കാര്‍ന്നുതിന്നുകയാണ്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത ആശുപത്രികളും ആശുപത്രികളെ സംശയിക്കുന്ന നാട്ടുകാരും ചികില്‍സ എടുക്കാനുള്ള സമൂഹത്തിന്റെ താല്‍പ്പര്യക്കുറവും എല്ലാം ചേര്‍ന്നാണ് ഈ അവസ്ഥ സൃഷ്ടിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതുവരെ 140-ലധികം ആളുകളാണ് ഇറ്റൂരി പ്രവിശ്യയില്‍ എബോളയുടെ അപൂര്‍വ ഇനമായ ‘ബുന്ദിബുഗ്യോ’ (Bundibugyo) ബാധിച്ച് മരിച്ചത്. ഇവിടത്തെ എബോള ചികില്‍സയുടെ പ്രധാന കേന്ദ്രം മോങ്ബ്വാലുവിലെ സര്‍ക്കാര്‍ ആശുപത്രി ആയിരുന്നു. ഇവിടുത്തെ ഡോക്ടര്‍മാരുടെ യഥാര്‍ത്ഥ പോരാട്ടം വൈറസിനോട് മാത്രമായിരുന്നില്ല, ജനങ്ങള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളോടും വ്യാജപ്രചാരണങ്ങളോടും കൂടിയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബുനിയയില്‍ നിന്നും കൊണ്ടുവന്ന ഒരു ശവപ്പെട്ടി വഴിയില്‍ വെച്ച് പൊട്ടുകയും, അത് പിന്നീട് കത്തിക്കുകയും ചെയ്തിരുന്നു. ഈ ശവപ്പെട്ടി കത്തിച്ചതിലുള്ള ശാപമാണ് രോഗമായി ആളുകള്‍ മരിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ആശുപത്രികളാണ് രോഗം പരത്തുന്നതെന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. അതിനാല്‍ മെയ് 21-ന് മോങ്ബ്വാലു ആശുപത്രിയിലെ എബോള ചികിത്സാ ടെന്റ് ജനങ്ങള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. എബോള രോഗത്തിന് ചികില്‍സ ആരംഭിച്ചതു മുതല്‍ ഇവിടത്തുകാര്‍ ആശുപത്രിയില്‍ അതിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ഒരു തവണ ആശുപത്രി ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടി വന്നിരുന്നു.

ഇവിടെനിന്നും രോഗം ഭേദമായി മടങ്ങുന്ന രണ്ടാമത്തെ ആളാണ് ഡാനിയേല്‍. പാസ്റ്റര്‍ ഡിയോഗ്രാറ്റിയാസ് കാസെറേക്ക എന്ന വൈദികനായിരുന്നു ആദ്യം രോഗമുക്തി നേടിയത്. ഡാനിയലും കൂടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ജനങ്ങളുടെ ഭയമകറ്റാന്‍ സഹായിക്കുമെന്ന് ആശുപത്രി അധികൃതര്‍ വിശ്വസിക്കുന്നു. ‘ആദ്യത്തെ രോഗി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയതുമുതല്‍ സമൂഹത്തില്‍ വലിയ മാറ്റം കാണുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ചികിത്സ തേടി ഇങ്ങോട്ട് വരുന്നുണ്ട്.’-ആശുപത്രിയിലെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. റിച്ചാര്‍ഡ് ലൊകോഡു പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് ഈ പോരാട്ടത്തില്‍ ഏറ്റവും വലിയ വില നല്‍കുന്നത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനകം രോഗം ബാധിച്ച് മരണപ്പെട്ടു. പലരും ഇപ്പോഴും ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് മോങ്ബ്വാലുവില്‍ പുതിയ ലാബ് സജ്ജമാക്കിയതോടെ പരിശോധനാ ഫലങ്ങള്‍ ഒരു ദിവസത്തിനകം ലഭിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്. നേരത്തെ പരിശോധനകള്‍ നടന്നിരുന്ന് പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലായിരുന്നു. റിസല്‍റ്റ് വന്നാലും അത് ഇവിടെ എത്താന്‍ നാലു ദിവസം എടുത്തിരുന്നു. മിക്കവാറും ഈ കാലതാമസത്തിനുള്ളില്‍ രോഗികള്‍ അവശനിലയിലാവുകയോ മരിക്കുകയോ ആയിരുന്നു. ഈ കാലതാമസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ ലാബ് സ്ഥാപിച്ചത്.

രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഓരോ വ്യക്തിയെയും കണ്ടെത്തി നിരീക്ഷിച്ചാല്‍ മാത്രമേ വൈറസ് വ്യാപനം പൂര്‍ണ്ണമായി തടയാന്‍ സാധിക്കൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഇപ്പോഴും സമ്പര്‍ക്കപ്പട്ടികകള്‍ അപൂര്‍ണ്ണമാണ്. എങ്കിലും, മരണത്തിന്റെ കണക്കുകള്‍ക്കിടയിലും ഓരോ രോഗമുക്തിയും കോംഗോയ്ക്ക് നല്‍കുന്നത് അതിജീവനത്തിന്റെ വലിയൊരു സന്ദേശമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
ഇസ്രായേല്‍ സൈന്യം ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ; ‘പരാതി ഗൗരവകരം’

ഇസ്രായേല്‍ സൈന്യം ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ; 'പരാതി ഗൗരവകരം'

അവധിക്കാലം ആഘോഷിക്കാനെത്തിയ 9 കാരിയെ വെടിവെച്ച് കൊന്ന് പാക് പൊലീസ്, വെടിുതിത്തത് കവർച്ചക്കാരെന്ന് തെറ്റിധരിച്ച്

അവധിക്കാലം ആഘോഷിക്കാനെത്തിയ 9 കാരിയെ വെടിവെച്ച് കൊന്ന് പാക് പൊലീസ്, വെടിുതിത്തത് കവർച്ചക്കാരെന്ന് തെറ്റിധരിച്ച്

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ; ലബനനിൽ ഇസ്രായേൽ തുടർന്നാൽ ധാരണയെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ; ലബനനിൽ ഇസ്രായേൽ തുടർന്നാൽ ധാരണയെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്

പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ

പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist