Tuesday, November 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ… ചെറിയൊരു പ്രശ്നമുണ്ട്!

by Kerala News Web Desk 04
June 24, 2026
in WORLD
0 0
A A
കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ… ചെറിയൊരു പ്രശ്നമുണ്ട്!
Share on WhatsappShare on FacebookShare on TwitterShare on Telegram

പുതിയ കാലത്ത് ജോലി എന്നത് പലതാണ്. പഴയത് പോലെയത്. ഒരു പരസ്യബോർഡ് കഴുത്തിൽ തൂക്കി തെരുവിലൂടെ നടന്നാൽ പോലും പണം ലഭിക്കും. അതും മണിക്കൂറിന്. അത്തരമൊരു ജോലിയെ കുറിച്ച് ചൈനീസ് മൃഗശാല ചെയ്തൊരു പരസ്യം ലോക ശ്രദ്ധ തന്നെ നേടി. സംഗതി സിംമ്പിളാണ്. മധ്യ ചൈനയിലെ ഒരു മൃഗശാലയിലെ പാർക്കിൽ കരടിയുടെ വേഷം ധരിച്ച് അലഞ്ഞ് നടക്കാനും, സന്ദർശകരുമായി സംവദിക്കുകയും വേണം. വെറുതേ വേണ്ട 1,00,000 യുവാൻ (ഏകദേശം 14 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളം തരും. പരസ്യം വന്നതിന് പിന്നാലെ ചൈനയിലെ തൊഴിൽ രഹിതരായ യുവാക്കളുടെ തള്ളിക്കയറ്റമായിരുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, ഒരു ചെറിയ പ്രശ്നമുണ്ട്!

‘ആടാം പക്ഷേ, പാടാൻ പറ്റില്ല’
ഹെനാൻ പ്രവിശ്യയിലെ ലുവോഹെ നഗരത്തിലെ ലുവോഹെ വന്യജീവി മൃഗശാലയാണ് തങ്ങളുടെ പുതിയ ജോലി നിയമനത്തെ കുറിച്ച് പ്രാദേശിക സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ ഇത് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയുമായിരുന്നു. ഈ വേഷം കെട്ടുന്നവർ “മൃദുവായ” കറുത്ത കരടി വസ്ത്രങ്ങൾ ധരിക്കുകയും, പാർക്കിൽ ചുറ്റിനടക്കുകയും, അതിഥികളുമായി ഇടപഴകുകയും വേണം. പക്ഷേ, ഒരു കാര്യം ഉണ്ട്. സംസാരിക്കാൻ പാടില്ല. സംസാരിക്കണമെങ്കിൽ അടിയന്തര സാഹചര്യമോ സഹായം ആവശ്യമാണെങ്കിൽ മാത്രം. അല്ലാത്ത സമയങ്ങളിൽ “കരടികൾക്ക്” മൂളൽ ശബ്ദങ്ങൾ മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ! എന്നായിരുന്നു പരസ്യം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജനപ്രിയനാകാൻ അവസരം
ആറ് മണിക്കൂർ ഷിഫ്റ്റനുസരിച്ചാണ് ജോലി. മാസത്തിൽ നാല് അവധി ലഭിക്കും. അപേക്ഷകർ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും, ശാരീരികമായി ആരോഗ്യമുള്ളവരും, ലിംഗഭേദമില്ലാത്തവരുമായിരിക്കണം. ചാടുക, നൃത്തം ചെയ്യുക, മരങ്ങൾ കയറുക, ക്ഷീണിതനാണെങ്കിൽ കിടന്നുറങ്ങുക, ദിവാസ്വപ്നം കാണുക തുടങ്ങിയ വിചിത്രവും ആവിഷ്കാരപരവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ തൊഴിൽ പരസ്യം അപേക്ഷകരെ പ്രോത്സാഹിപ്പിക്കുന്നു. “കൂടുതൽ വിചിത്രമാകുന്തോറും നിങ്ങൾ കൂടുതൽ ജനപ്രിയനാകും,” എന്നായിരുന്നു അതിലെ പരസ്യ വാചകം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിനും ഒരു നിയമവുമുണ്ട്, കാരണം സന്ദർശകർക്ക് കരടിക്ക് ലഘുഭക്ഷണം നൽകാൻ അനുവാദമുണ്ട്. അതിനാൽ ഉദ്യോഗാർത്ഥികൾ ലഘുഭക്ഷണങ്ങൾ കഴിക്കാൻ മടിക്കരുത് എന്ന് പ്രത്യേകം പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘സ്വാതന്ത്ര’മാണ് ജോലിയുടെ പ്രത്യേകത
“ഞങ്ങളുടെ മേഖലയിലെ ഏറ്റവും സ്വതന്ത്രമായ സ്ഥാനം” എന്നാണ് മൃഗശാല ജീവനക്കാർ പുതിയ തൊഴിൽ ഒഴിവിനെ വിളിക്കുന്നത്. “നമ്മുടെ മേഖലയിലെ ഏറ്റവും സ്വതന്ത്രമായ സ്ഥാനമാണത്. ക്ഷീണമുണ്ടെങ്കിൽ, നിങ്ങൾക്ക് കിടന്ന് ദിവാസ്വപ്നം കാണാം. നിങ്ങൾക്ക് ഊർജ്ജസ്വലത തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് ചാടാം, നൃത്തം ചെയ്യാം, മരങ്ങൾ കയറാം, അല്ലെങ്കിൽ മീൻ പിടിക്കാം. സുഖം തോന്നുന്നതെന്തും ചെയ്യാം,” പരസ്യത്തിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. “നിങ്ങൾക്ക് ഏറ്റവും അർത്ഥശൂന്യമായ രീതിയിൽ പെരുമാറാൻ കഴിയും. കൂടുതൽ വിചിത്രമാകുന്തോറും നിങ്ങൾ കൂടുതൽ ജനപ്രിയനാകും.”

ഉണ്ട്, ബോണസും!
പരസ്യം പെട്ടെന്ന് തന്നെ ഹിറ്റായി. ഹെനാനിലെ കൊടും ചൂടത്ത് ദിവസം മുഴുവനും ഒരു രോമക്കുപ്പായത്തിനുള്ളിൽ ഒന്ന് മിണ്ടാൻ പോലും കഴിയാതെ നിശബ്ദനാകേണ്ടിവരുന്നതിലെ ക്രൂരതയോർത്ത് സമൂഹ മാധ്യമ ഉപയോക്താക്കൾ പരിഹാസവുമായെത്തി. മറ്റ് ചിലർ യഥാർത്ഥ വന്യമൃഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് തെറ്റായ ധാരണ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചു. മെയ് ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തുറന്ന മൃഗശാല, സന്ദർശകരുടെ ഇടപെടൽ വർദ്ധിപ്പിക്കുക എന്ന ക്യാമ്പൈൻറെ ഭാഗമാണ് പുതിയ ജോലി ഒഴിവെന്നും കൂട്ടിച്ചേർത്തു.

എങ്കിലും ദിവസങ്ങൾക്കുള്ളിൽ 100 -ലധികം പേർ അപേക്ഷിച്ചെന്നും ഒപ്പം എല്ലാ ഒഴിവുകളും നികത്തിയതായും മൃഗശാല അധികൃതർ അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പുതിയ ജോലിക്ക് എത്ര പേരെ നിയമിച്ചുവെന്ന് മൃഗശാല വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു ബോണസ് ഉണ്ട് ! ഇത്തരത്തിൽ വേഷമിടുന്ന ‘മനുഷ്യക്കരടി’ സമൂഹ മാധ്യമങ്ങളിൽ പ്രശസ്തനായാൽ അടിസ്ഥാന ശമ്പളത്തെക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയും പക്ഷേ അതെത്രയെന്ന് മൃഗശാല വ്യക്തമാക്കിയിട്ടില്ല. വർഷങ്ങളായി ചൈനയിലെ മൃഗശാലകളിൽ യഥാർത്ഥ മൃഗങ്ങൾക്ക് പകരം അവയുടെ വേഷം ധരിച്ച മനുഷ്യരാണെന്ന പരാതി ഉയരുന്നുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഇത്തരമൊരു പരസ്യം വൈറലാകുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്
WORLD

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

November 13, 2026
‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ
WORLD

‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ

November 13, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
Next Post
കെമാർട്ട് ഉദ്ഘാടനം: വഴിമുട്ടി നഗരം, കിലോമീറ്ററുകൾ നീണ്ട വാഹനക്യൂ

കെമാർട്ട് ഉദ്ഘാടനം: വഴിമുട്ടി നഗരം, കിലോമീറ്ററുകൾ നീണ്ട വാഹനക്യൂ

ഓസ്‌ട്രേലിയയിൽ വൻ ആശങ്ക : തീരങ്ങളിൽ പക്ഷികൾ ചത്തൊടുങ്ങുന്നു

ഓസ്‌ട്രേലിയയിൽ വൻ ആശങ്ക : തീരങ്ങളിൽ പക്ഷികൾ ചത്തൊടുങ്ങുന്നു

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം; തൊണ്ടിമുതൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ ഇന്ന് കോടതിയിൽ

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം; തൊണ്ടിമുതൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ ഇന്ന് കോടതിയിൽ

മാർവലസ്, വിനീഷ്യസ്..! വീണ്ടും വിനി മാജിക്കിൽ ബ്രസീലിയൻ കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ൽ, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്

മാർവലസ്, വിനീഷ്യസ്..! വീണ്ടും വിനി മാജിക്കിൽ ബ്രസീലിയൻ കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ൽ, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങിയതായി റിപ്പോർട്ട്, മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് ഇറാൻ

20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങിയതായി റിപ്പോർട്ട്, മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് ഇറാൻ

November 16, 2026
മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം

മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം

November 16, 2026
കേരളീയം 2026 ഇന്ന് ഓറഞ്ചിൽ; മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥി

കേരളീയം 2026 ഇന്ന് ഓറഞ്ചിൽ; മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥി

November 16, 2026
ഓസ്‌ട്രേലിയയിൽ നിന്ന് മൂന്ന് പുരാതന ഇന്ത്യൻ വിഗ്രഹങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു

ഓസ്‌ട്രേലിയയിൽ നിന്ന് മൂന്ന് പുരാതന ഇന്ത്യൻ വിഗ്രഹങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു

November 16, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഐഒസിയുടെ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഐഒസിയുടെ ഊഷ്മള സ്വീകരണം

November 15, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist