Sunday, July 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇസ്രയേൽ ആ നേതാക്കളെ വധിക്കാൻ നീക്കം നടത്തി, ‘ഹിറ്റ് ലിസ്റ്റ്’ ചോർത്തി തടയിട്ടത് യുഎസ്’; വലിയ യുദ്ധം ഒഴിവായത് ഇങ്ങനെ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

by Kerala News Web Desk 04
July 4, 2026
in USA
0 0
A A
ഇസ്രയേൽ ആ നേതാക്കളെ വധിക്കാൻ നീക്കം നടത്തി, ‘ഹിറ്റ് ലിസ്റ്റ്’ ചോർത്തി തടയിട്ടത് യുഎസ്’; വലിയ യുദ്ധം ഒഴിവായത് ഇങ്ങനെ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൻ: പശ്ചിമേഷ്യയെ വീണ്ടുമൊരു വൻ യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടായിരുന്ന ഞെട്ടിക്കുന്ന കൊലപാതക ഗൂഡാലോചനകളുടെ വിവരങ്ങൾ പുറത്ത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ ഈ ഗൂഡാലോചയെക്കുറിച്ച് കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണം രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മോശമായെന്ന് വാർത്തകളുണ്ടായിരുന്നു. ഈ ഫോൺ സംഭാഷണങ്ങൾക്കും എത്രയോ മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഈ വർഷം ആദ്യം നടന്ന യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിച്ച ഏപ്രിൽ 8-ലെ വെടിനിർത്തലിന് പിന്നാലെയാണ് ഈ വധശ്രമ നീക്കങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ഇരു നേതാക്കൾക്കും നേരെ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ തന്നെ പരോക്ഷമായി ഇറാനിന് മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങൾ വഴിയാണ് വാഷിംഗ്ടൺ ഈ വിവരം ടെഹ്‌റാനെ അറിയിച്ചത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ മുതിർന്ന നേതൃത്വത്തെ ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ ശ്രമം. മുൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി, മുൻ വിദേശകാര്യ മന്ത്രി കമൽ ഖരാസി എന്നിവരെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയ അരാഗ്ചിയും ഘാലിബാഫും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചത്. എന്നാൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇവരെ വധിച്ചാൽ അത് സമാധാന ശ്രമങ്ങളെ പൂർണ്ണമായി തകർക്കുമെന്നും വീണ്ടുമൊരു യുദ്ധത്തിന് കാരണമാകുമെന്നും യുഎസ് ഭയപ്പെട്ടിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിനിടെ, കഴിഞ്ഞ മാർച്ച് മാസത്തിൽ പാകിസ്ഥാന്റെ ഇടപെടലിനെത്തുടർന്ന് ഇസ്രായേൽ ഇവരെ ഹിറ്റ് ലിസ്റ്റിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇരുവർക്കും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ വെടിനിർത്തൽ ചർച്ചകൾ നടത്താൻ മറ്റാരും ഉണ്ടാകില്ലെന്ന് പാകിസ്ഥാൻ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇസ്രായേലിനോട് പിന്മാറാൻ യുഎസ് ആവശ്യപ്പെട്ടത്. എന്നാൽ ഏപ്രിൽ 12-ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ചർച്ചയ്ക്ക് ശേഷം ഘാലിബാഫ് ഇസ്ലാമാബാദിൽ നിന്ന് മടങ്ങുമ്പോൾ വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറി. ഇറാഖ് വഴി രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും ഘാലിബാഫിന്റെ വിമാനം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിവരം ഇറാൻ സുരക്ഷാ സേനയ്ക്ക് ലഭിക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

തുടർന്ന് ഘാലിബാഫ് സഞ്ചരിച്ച വിമാനം വടക്കുകിഴക്കൻ ഇറാനിലെ മഷാദിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. അവിടെ നിന്നും നീണ്ട 8 മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്താണ് സ്പീക്കറും സംഘവും സുരക്ഷിതമായി ടെഹ്‌റാനിൽ എത്തിയത്. 2025 ജൂണിലെ യുദ്ധത്തിലും, ഈ വർഷം ആദ്യത്തിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഘാലിബാഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ നടക്കുമ്പോഴും തിരശീലയ്ക്ക് പിന്നിൽ എത്രത്തോളം കലുഷിതമായിരുന്നു സാഹചര്യങ്ങൾ എന്നുള്ളതാണ് ന്യൂയോർക്ക് ടൈംസിന്റെ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇറാൻ വിഷയത്തിൽ ഇസ്രായേലും അമേരിക്കയും പുലർത്തിപ്പോന്ന സമാന താൽപര്യങ്ങളിൽ ഈ ഏപ്രിൽ മാസത്തോടെ വലിയ തകർച്ചയുണ്ടായതായി പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നു. ഇസ്രായേലിന്റെ കടുത്ത എതിർപ്പുകളെ പൂർണ്ണമായി അവഗണിച്ചാണ് അമേരിക്ക ഈ സമാധാന ചർച്ചകളുമായി മുന്നോട്ട് പോയത്.

യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുത്തത്. നെതന്യാഹുവിന്റെ പരസ്യമായ തള്ളിപ്പറയലുകളെപ്പോലും തള്ളിക്കളഞ്ഞുകൊണ്ടാണ് വാഷിംഗ്ടൺ ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നത്. ഇതിനിടെ, ദക്ഷിണ ലബനനിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിൽ നിരവധി നിരപരാധികൾ കൊല്ലപ്പെടുന്നുണ്ടെന്നും, സൈനിക നീക്കങ്ങളിൽ ഇസ്രായേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ യുഎസ് മുന്നറിയിപ്പുകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയായിരുന്നു. ഇതിന് പിന്നാലെ, സ്വകാര്യ ഫോൺ സംഭാഷണങ്ങളിൽ നെതന്യാഹുവിനെതിരെ ട്രംപ് അതീവ രൂക്ഷമായ ഭാഷ ഉപയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം
USA

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

July 3, 2026
പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
USA

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

July 3, 2026
ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി
USA

ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

July 1, 2026
ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
USA

ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

June 30, 2026
സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക
USA

സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക

June 27, 2026
ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി
USA

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി

June 27, 2026
ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്
USA

ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്

June 24, 2026
ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം
USA

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം

June 24, 2026
ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം
USA

ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം

June 20, 2026
Next Post
ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

July 4, 2026
ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

July 4, 2026
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

July 4, 2026
വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

July 4, 2026
കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

July 4, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist