Sunday, July 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

by Kerala News Web Desk 04
July 4, 2026
in AUSTRALIA
0 0
A A
വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയയിൽ വി.എഫ്.എസ്. ഗ്ലോബൽ വഴിയുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതുമൂലം പ്രവാസികൾ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരമായി ഇടക്കാല സംവിധാനങ്ങൾ ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എം.പി. ഹൈബി ഈഡൻ അയച്ച കത്തിന് നൽകിയ മറുപടിയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി ഹൈക്കോടതിയിലെ നിയമനടപടികൾ കാരണം സേവനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിൽ, അടിയന്തര ആവശ്യങ്ങളുള്ളവർക്ക് കോൺസുലേറ്റുകൾ വഴി നേരിട്ട് ഇടക്കാല സംവിധാനങ്ങൾ ഒരുക്കുന്നത് പരിഗണിക്കുമെന്നും നിയമപരമായ തടസ്സങ്ങൾ വേഗത്തിൽ നീക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ഔട്ട്‌സോഴ്‌സിങ് കരാറുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള നിയമനടപടികളാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണം. വി.എഫ്.എസ്. ഗ്ലോബലിന്റെ മുൻ കരാർ ജൂൺ 30-ന് അവസാനിച്ചതാണ് അനിശ്ചിതത്വത്തിന് തുടക്കമിട്ടത്. പുതിയ ടെൻഡർ പ്രക്രിയയിൽ വി.എഫ്.എസ്. ഗ്ലോബലിനെ തന്നെ വീണ്ടും തിരഞ്ഞെടുത്തിരുന്നെങ്കിലും, ഹൈക്കോടതിയിലെ ചില നിയമ വെല്ലുവിളികളും ഇടക്കാല ഉത്തരവുകളും കാരണം പുതിയ ക്രമീകരണങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ഫലമായാണ് ജൂലൈ 1 മുതൽ ഓസ്ട്രേലിയയിലുടനീളം വി.എഫ്.എസ്. ഗ്ലോബൽ വഴിയുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് പൂർണമായും നിർത്തിവച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ നേരിടുന്ന ഈ വലിയ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ എം.പി. വിദേശകാര്യ മന്ത്രിക്ക് ജൂലൈ 2-ന് കത്തയച്ചത്. കോടതിയിൽ ഈ വിഷയത്തിൽ അടിയന്തര ഹിയറിങ് നടത്താൻ സർക്കാർ ഇടപെടണമെന്നും അതുവരെ പാസ്‌പോർട്ട്, വിസ, ഒ.സി.ഐ. എന്നിവ അടിയന്തരമായി ആവശ്യമുള്ളവർക്കായി കോൺസുലേറ്റുകൾ വഴി ഇടക്കാല സംവിധാനങ്ങൾ ഉടൻ ഒരുക്കണമെന്നും എം.പി. കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സ്കൂൾ അവധിക്കാലവും യാത്രകളും ആരംഭിക്കുന്ന ജൂലൈ മാസത്തിൽ തന്നെയുണ്ടായ ഈ തീരുമാനം മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാണ്. അടിയന്തര യാത്രകൾ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി പാസ്‌പോർട്ട് പുതുക്കേണ്ടവർ നിലവിൽ കടുത്ത ബുദ്ധിമുട്ടിലാണ്. കൂടാതെ ടൂറിസം, ബിസിനസ്, മെഡിക്കൽ, ഫാമിലി വിസിറ്റ് ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ വിസ അപേക്ഷകളും ഒ.സി.ഐ. പുതുക്കൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം നിർത്തിവച്ചിരിക്കുകയാണ്. സിഡ്നി, മെൽബൺ, പെർത്ത്, ബ്രിസ്‌ബേൻ, അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളിൽ ഈ മാസത്തേക്ക് നേരത്തെ എടുത്ത അപ്പോയിന്റ്‌മെന്റുകൾ ഇതേത്തുടർന്ന് റദ്ദാക്കപ്പെട്ടു.

അടിയന്തര സാഹചര്യങ്ങളിൽ വിസയോ പാസ്‌പോർട്ടോ ആവശ്യമുള്ളവർ വി.എഫ്.എസ്.-ന് പകരം ഇന്ത്യൻ ഹൈക്കമ്മീഷനെയോ ബന്ധപ്പെട്ട കോൺസുലേറ്റുകളെയോ നേരിട്ട് സമീപിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. പുതിയ വിവരങ്ങൾക്കായി വി.എഫ്.എസ്. ഗ്ലോബൽ ഓസ്ട്രേലിയ, ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിക്കണം. മുൻപ് സമർപ്പിച്ച, പ്രോസസ്സിങ്ങിലുള്ള അപേക്ഷകൾ നിലവിൽ പെൻഡിങ് ആയി തുടരുമെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായി തയ്യാറായ പാസ്‌പോർട്ടുകൾ തിരികെ ലഭിക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു
AUSTRALIA

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

July 4, 2026
ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ
AUSTRALIA

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

July 4, 2026
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും
AUSTRALIA

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

July 4, 2026
കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’
AUSTRALIA

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

July 4, 2026
ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ
AUSTRALIA

ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

July 4, 2026
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പിക്ക് സമ്മാനിച്ചു
AUSTRALIA

ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പിക്ക് സമ്മാനിച്ചു

July 4, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും
AUSTRALIA

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു
AUSTRALIA

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
Next Post
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

July 4, 2026
ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

July 4, 2026
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

July 4, 2026
വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

July 4, 2026
കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

July 4, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist