ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. ഓർമ്മക്കുറിപ്പിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. മറ്റ് പ്രസാധകരുമായി ചർച്ചകൾ നടക്കുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.





























