Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

പാപ്ലാനി ബിഷപ്പിന്‍റെ 300 രൂപ പരാമ‌ർശത്തിൽ നിലപാട് വ്യക്തമാക്കി സുധാകരൻ

by Kerala News Web Desk 04
March 24, 2023
in KERALA
0 0
A A
പാപ്ലാനി ബിഷപ്പിന്‍റെ 300 രൂപ പരാമ‌ർശത്തിൽ നിലപാട് വ്യക്തമാക്കി സുധാകരൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയിലും പാപ്ലാനി ബിഷപ്പിന്‍റെ ബി ജെ പി അനുകൂല പരാമർശത്തിലും കോൺഗ്രസ് പുനഃസംഘടന വിഷയത്തിലുമടക്കം പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. സൂറത്ത് കോടതി വിധി നിർഭാഗ്യകരമെന്ന് പറഞ്ഞ സുധാകരൻ, പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണ് ഇതെന്നും അഭിപ്രായപ്പെട്ടു. എവിടെയോ സങ്കലനം നടന്നോ എന്ന് സംശയം ഉണ്ടെന്നും രാഹുൽ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്നും ഇത് കുതന്ത്രത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊന്നും കൊണ്ട് രാഹുലിനെയോ കോൺഗ്രസിനെയോ തളർത്താനാകില്ലെന്നും പറഞ്ഞ കെ പി സി സി അധ്യക്ഷൻ, കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വാ മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.

തലശ്ശേരി ബിഷപ്പ് മാർ പാപ്ലാനിയുടെ ബി ജെ പി അനുകൂല പരാമർശത്തിലും സുധാകരൻ പ്രതികരിച്ചു. മാർ പാപ്ലാനിയുടെ മനസ് ഞങ്ങൾക്കറിയാമെന്നും കർഷകരുടെ വേദനയിൽ നിന്ന് ഉണ്ടായ പരാമർശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർച്ച് ബിഷപ്പുമായി സംസാരിച്ചെന്ന് പറഞ്ഞ സുധാകരൻ, കർഷകരുടെ കാര്യത്തിൽ നെഞ്ചു പൊട്ടുന്നയാളാണ് ആർച്ച് ബിഷപ്പെന്നും ആത്മാർത്ഥത കൊണ്ട് പറഞ്ഞ വാക്കുകളാണെന്നും ചൂണ്ടികാട്ടി. ഇടതുപക്ഷ സർക്കാർ കർഷകർക്ക് പ്രഖ്യാപിച്ച സഹായം നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് മദ്രസ നിർത്തുമെന്ന് പറയുന്ന ബി ജെ പി നാളെ മറ്റു മതങ്ങളുടെ പഠനകേന്ദ്രത്തിലേക്ക് തിരിയുമെന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും കെ പി സി സി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോൺഗ്രസ് പുനഃസംഘടന കാര്യത്തിൽ അടുത്ത മാസം 20 ന് ഉള്ളിൽ പൂർത്തിയാക്കുമെന്നാണ് കെ പി സി സി അധ്യക്ഷൻ പറഞ്ഞത്. എല്ലാവരെയും സഹകരിപ്പിക്കും. മുൻ പി സി സി പ്രസിഡന്‍റുമാരുമായി ചർച്ച ചെയ്യുന്നുണ്ട്. പ്ലീനറി ഇടയിൽ വന്നതാണ് പുനഃസംഘടന വൈകാൻ കാരണം. അത് ഒരു പാളിച്ചയാണ്. എന്നാൽ പാർട്ടി എല്ലാം പരിഹരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അതിനിടെ പിണറായി സർക്കാരിനെ സുധാകരൻ വിമർശിക്കുകയും ചെയ്തു. കേരളത്തിലും കേന്ദ്രത്തിലും എല്ലാ മേഖലയിലും സമൻമാരായ സർക്കാരാണുള്ളത്. ഇ ഡി എന്ത് കൊണ്ട് പിണറായിക്കെതിരെ കേസ് എടുക്കുന്നില്ലെന്ന് ചോദിച്ച സുധാകരൻ കേസ് എടുത്തിരുന്നില്ലെങ്കിൽ പിണറായി ഇറങ്ങി നടക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാർ ശക്തികൾ കൈയ്യിൽ വെച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് മലർപ്പെടിക്കാരന്‍റെ സ്വപ്നം പോലെയാണ്. ഇപ്പോഴത്തെ കോടതി വിധിക്ക് എതിരെ നിയമ പരമായി പോരാടും. മാനനഷ്ടക്കേസിൽ പരമാവധി ശിക്ഷ രണ്ട് വർഷമാണ്. അതോടൊപ്പം ഒരു ജന പ്രതിനിധിയെ അയോഗ്യനാക്കാനുള്ള മാനദണ്ഡവും രണ്ട് വർഷമാണ്. ഇതെല്ലാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധിയുടെ വായ് മൂടി കെട്ടാമെന്ന് വിചാരിക്കണ്ട. സത്യം പറയുന്ന കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത നേതാവാണ് അദ്ദേഹം. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിയെ ബി ജെ പി വല്ലാതെ ഭയക്കുകയാണ്. ആ ഭയത്തിൽ നിന്നുള്ള പതർച്ച ബി ജെ പിയുടെ ഓരോ നേതാക്കളുടെയും വാക്കുകളിൽ പ്രകടമാണ്. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ നരേന്ദ്ര മോദിയും കൂട്ടരും രാഹുൽ ഗാന്ധിയെ തളർത്താനുള്ള കുറുക്ക് വഴികൾ തേടുകയാണ്. രാഹുൽ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ബി ജെ പി കുതന്ത്രം എങ്ങുമെത്താൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്
KERALA

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്

September 7, 2026
വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
KERALA

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

September 7, 2026
Next Post
ലണ്ടനില്‍ മലയാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

ലണ്ടനില്‍ മലയാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറി; മലയാളി യുവാവ് അറസ്റ്റിൽ

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറി; മലയാളി യുവാവ് അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത, 54 കാരനായ പ്യൂണും സംഘവും കൂട്ട ബലാത്സംഗം ചെയ്തു

അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത, 54 കാരനായ പ്യൂണും സംഘവും കൂട്ട ബലാത്സംഗം ചെയ്തു

19,000 ജീവനക്കാരെ പുറത്താക്കാൻ ആക്സഞ്ചര്‍; ഐടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ തുടരുന്നു

19,000 ജീവനക്കാരെ പുറത്താക്കാൻ ആക്സഞ്ചര്‍; ഐടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ തുടരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist