Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ബ്രൂസ് കാൽവരി പബ്ലിക് ഹോസ്പിറ്റൽ ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്ന് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

by Kerala News Web Desk 04
May 23, 2023
in AUSTRALIA
0 0
A A
ബ്രൂസ് കാൽവരി പബ്ലിക് ഹോസ്പിറ്റൽ ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്ന് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്ട്രേലിയയിലെ പ്രശസ്തമായ കത്തോലിക്ക ആശുപത്രിയായ ബ്രൂസ് കാൽവരി പബ്ലിക് ഹോസ്പിറ്റൽ ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്ന് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സംസ്ഥാന സർക്കാർ വൃത്ത ങ്ങൾ അറിയിച്ചു.കാൽവരി കത്തോലിക്കാ ആശുപത്രിയുടെ പൂർണ നിയന്ത്രണവും ഉടമസ്ഥതയും ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്നാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സർക്കാരിന്റെ പ്രഖ്യാപനം. അതേസമയം ആശുപത്രി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ രാജ്യത്തെ മുൻനിര പ്രോജക്ട് മാനേജർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.ഒരു ടീമിനെ കൂട്ടിച്ചേർക്കാൻ മാസങ്ങളെടുക്കുമെന്നും ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ സമയമെടുക്കുമെന്നും ഇനീഷ്യൽ ക്യാപിറ്റൽ പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ കീറോൺ ഹെവിറ്റ് പറഞ്ഞു.

ആശുപത്രിയുടെ ആസ്തികൾ കൈമാറാൻ പ്രോജക്ട് ടീമിന് ആറ് മുതൽ 12 മാസം വരെ കാലയളവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നിശ്ചയിച്ച സമയപരിധി ചെറുതാണെന്നും എങ്കിലും ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി റേച്ചൽ സ്റ്റീഫൻ-സ്മിത്ത് പറഞ്ഞു.
പുതിയ ഉടമസ്ഥതയ്ക്ക് കീഴിൽ കാൽവരി എന്ന പേര് ഉപയോഗിക്കുന്നത് തുടരാനാവില്ലെന്ന് ആശുപത്രി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ഫോമുകളിലും രേഖകളിലും ഉൾപ്പെടെ ആശുപത്രിയുടെ പേര് മാറ്റേണ്ടതുണ്ട്. ആശുപത്രിയുടെ നിയമപരമായ നിലനിൽപ്പിൽ മാറ്റംവരും. ഇത് ഒരു കത്തോലിക്കാ ചാരിറ്റി നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമാണ്. പക്ഷേ ഇനിയത് ഒരു ദേശസാൽകൃത സംരംഭമായി മാറും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആശുപത്രി നിർബന്ധിതമായി സർക്കാർ ഏറ്റെടുക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാൻബറ-ഗോൾബേൺ അതിരൂപതാ മുൻ വികാരി ജനറാൾ ഫാ. ടോണി പെർസിയാണ് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്. ഏറ്റെടുക്കലിനെതിരായ പ്രചാരണവും കാമ്പെയ്നും ശക്തമായി തുടരുകയാണ്. ‘സേവ് കാൽവറി ഹോസ്പിറ്റൽ’ എന്ന പേരിൽ തയാറാക്കിയ നിവേദനത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ 3000 പേർ ഒപ്പിട്ടിട്ടുണ്ടെന്ന് കാമ്പെയ്ന് നേതൃത്വം നൽകുന്ന ഫാ ടോണി പെർസി പറഞ്ഞു.കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റിൽ കമ്പനി ഓഫ് മേരിയുടെ കീഴിൽ 44 വർഷത്തിലേറെയായി ബ്രൂസിൽ മികച്ച സേവനം നൽകുന്ന ആശുപത്രിയാണ് കാൽവരി ഹോസ്പിറ്റൽ. മതിയായ ചർച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിലാണ് ആശുപത്രി ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സർക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്ന് അതിരൂപാംഗങ്ങൾ ആരോപിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തങ്ങൾ കീഴടങ്ങില്ലെന്നും സർക്കാർ തീരുമാനത്തിനെതിരേ പോരാടുമെന്നും ഫാ. ടോണി കാൻബെറ ടൈംസിനോട് പറഞ്ഞു. നിയമനിർമ്മാണത്തിലൂടെ ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കത്തെ സ്വത്തവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം എന്നാണ് വിമർശനം ഉയരുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
അതിരു കവിഞ്ഞ സ്വാതന്ത്ര്യവും അവകാശങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്നതിന് എതിരേ ഓസ്ട്രേലിയയിലെങ്ങും പ്രതിഷേധം

അതിരു കവിഞ്ഞ സ്വാതന്ത്ര്യവും അവകാശങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്നതിന് എതിരേ ഓസ്ട്രേലിയയിലെങ്ങും പ്രതിഷേധം

എവറസ്റ്റ് കീഴടക്കി ; തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

എവറസ്റ്റ് കീഴടക്കി ; തൊട്ടുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

‘മോദി എയര്‍വേസില്‍’ പ്രധാനമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ സമൂഹം ഓസ്‌ട്രേലിയയിലേക്ക്

'മോദി എയര്‍വേസില്‍' പ്രധാനമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ സമൂഹം ഓസ്‌ട്രേലിയയിലേക്ക്

പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist