ലഖ്നൗ: ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിൽ ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീട്ടിൽ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ പറഞ്ഞു. ദേവ്റിയയിലെ ദുമ്രി ഗ്രാമത്തിലാണ് ശനിയാഴ്ച ദാരുണസംഭവമുണ്ടായത്.































