ദില്ലി: ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടാകുന്നത് പ്രധാനമാണെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്. മൂന്ന് കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടികൾ അഹംഭാവം നിയന്ത്രിക്കാൻ പഠിക്കുമെന്നും വ്യക്തിപരമായി ഊർജസ്വലരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വ്യതിയാനങ്ങളെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പറഞ്ഞത്. മൂന്നിൽ താഴെ ഫെർട്ടിലിറ്റി നിരക്ക് ഉള്ള സമൂഹങ്ങൾ ക്രമേണ വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു































