Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

9 ലക്ഷം വർഷം മുമ്പ് മനുഷ്യൻ വംശനാശത്തിന്റെ വക്കിലെത്തി, അവശേഷിച്ചത് വെറും രണ്ടായിരത്തിൽ താഴെ മാത്രം പേർ-പഠനം

by Kerala News Web Desk 04
September 6, 2023
in WORLD
0 0
A A
9 ലക്ഷം വർഷം മുമ്പ് മനുഷ്യൻ വംശനാശത്തിന്റെ വക്കിലെത്തി, അവശേഷിച്ചത് വെറും രണ്ടായിരത്തിൽ താഴെ മാത്രം പേർ-പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒമ്പത് ലക്ഷം വർഷം മുമ്പ് മനുഷ്യൻ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നതായി പഠനം. 9 ലക്ഷം വർഷ മുമ്പ് പ്രത്യുൽപാദന ശേഷിയുള്ള 1,280 പേരിലേക്ക് മനുഷ്യരാശി ചുരുങ്ങിയെന്നും പഠനത്തിൽ പറയുന്നു. ജനസംഖ്യ പെട്ടെന്ന് വർധിച്ചില്ലെന്നും ഏകദേശം 117,000 വർഷത്തോളം ചെറിയ സംഖ്യയിൽ തുടർന്നെന്നും പറയുന്നു. സയൻസ് ജേണലിൽ ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ചൈന, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഒരു സംഘം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു പുതിയ കമ്പ്യൂട്ടർ മോഡലിനെ അടിസ്ഥാനമാക്കി 3,154 മനുഷ്യ ജീനോമുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നി​ഗമനത്തിലെത്തിയത്. ഒമ്പത് ലക്ഷം വർഷം മുമ്പ്, അതുവരെ ഉണ്ടായിരുന്നതിൽ ഏകദേശം 98.7% മനുഷ്യരും ഇല്ലാതായി. ജനസംഖ്യാപരമായ ഈ തകർച്ച ഫോസിൽ രേഖകളിലെ വിടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ വാദിക്കുന്നു. ജനസംഖ്യാ തകർച്ച ഹോമോ സാപിയൻസിന്റെയും നിയാണ്ടർത്തലുകളുടെയും പൊതു പൂർവ്വികരായ ഒരു പുതിയ ഹോമിനിൻ വിഭാ​ഗത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചേക്കാമെന്നും കരുതുന്നു.

പുതിയ കണ്ടെത്തൽ മനുഷ്യ പരിണാമത്തിൽ പുതിയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണെന്നും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതികൂലാവസ്ഥകളെ ഇവർ എങ്ങനെ മറികടന്നുവെന്നും സ്വാഭാവിക തെരഞ്ഞെടുപ്പ് മനുഷ്യ മസ്തിഷ്കത്തിന്റെ പരിണാമത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ടോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഉണർത്തുന്നതാണെന്നും ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്‌സിറ്റിയിലെ നിതകശാസ്ത്രജ്ഞനായ യി-ഹ്സുവാൻ പാൻ പ്രസ്താവനയിൽ പറഞ്ഞു. മധ്യ-പ്ലീസ്റ്റോസീൻ പരിവർത്തനം എന്നറിയപ്പെടുന്ന കാലാവസ്ഥ വ്യതിയാനവുമായി ജനസംഖ്യാ തകർച്ചക്ക് ബന്ധമുണ്ടാകാം. ഗ്ലേഷ്യൽ കാലഘട്ടം കൂടുതൽ തീവ്രവും ദീർഘവുമായി തുടരുകയും ഇത് താപനില കുറയുന്നതിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമായതായും പഠന സംഘം പറയുന്നു. ഏകദേശം 813,000 വർഷങ്ങൾക്ക് മുമ്പ് തീ നിയന്ത്രണവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യജീവിതത്തിന് കൂടുതൽ സഹായകരമായെന്നും അതിവേഗ ജനസംഖ്യാ വർധനവിന് കാരണമായിട്ടുണ്ടാകാമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

780,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഇസ്രയേലിലാണ് ഭക്ഷണം പാകം ചെയ്യാൻ തീ ഉപയോഗിച്ചതെന്ന് കരുതുന്ന ആദ്യ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി. ആധുനിക മനുഷ്യ ജീനോമുകളിലെ ജനിതക വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പ്യൂട്ടർ മോഡൽ ഉപയോഗിച്ചാണ് പഠിച്ചത്. പഠനം മുൻകാലങ്ങളിലെ ജനസംഖ്യയുടെ വിവരങ്ങളിലേക്ക് നയിച്ചു. 10 ആഫ്രിക്കൻ, 40 ആഫ്രിക്കൻ ഇതര ജനസംഖ്യയിൽ നിന്നുള്ള ജനിതക ശ്രേണിയാണ് പഠനത്തിനായി സംഘം ഉപയോഗിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പഠനം ഉദ്ദീപിക്കുന്നതാണെന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലെ പാലിയോലിത്തിക്ക് ശേഖരങ്ങളുടെ ക്യൂറേറ്റർ നിക്ക് ആഷ്ടണും ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ മനുഷ്യപരിണാമത്തിലെ ഗവേഷകനായ ക്രിസ് സ്ട്രിംഗറും വിലയിരുത്തി. ആദ്യകാല മനുഷ്യ ജനസംഖ്യയുടെ ദുർബലതയിലേക്കാണ് പഠനം വെളിച്ചം വീശുന്നതെന്നും അവർ പറഞ്ഞു. 813,000 മുതൽ 930,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലും പുറത്തും ആദ്യകാല മനുഷ്യവർ​ഗം ജീവിച്ചിരുന്നതായി ഫോസിൽ രേഖകൾ
തെളിയിക്കുന്നുണ്ടെന്ന് ആഷ്ടണും സ്ട്രിംഗറും പറഞ്ഞു. പഠനത്തിൽ പറയുന്ന ജനസംഖ്യാ തകർച്ചയുടെ കാലഘട്ടത്തിലെ ഫോസിലുകൾ ഇപ്പോൾ ചൈനയിലും കെനിയ, എത്യോപ്യ, ഇറ്റലി, സ്പെയിൻ, യുകെ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, ജനസംഖ്യാ തകർച്ചയുടെ കാരണം വ്യക്തമാകുന്നതിനായി മാനുഷിക തെളിവുകളും പുരാവസ്തു തെളിവുകളും പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, അച്ഛനെ കൊന്നു: ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരെ കേസ്

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, അച്ഛനെ കൊന്നു: ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരെ കേസ്

പോളിംഗ് ശതമാനം കുറഞ്ഞ് പുതുപ്പള്ളി; ചങ്കിടിപ്പ് ഏത് മുന്നണിക്ക്

പോളിംഗ് ശതമാനം കുറഞ്ഞ് പുതുപ്പള്ളി; ചങ്കിടിപ്പ് ഏത് മുന്നണിക്ക്

‘ഞങ്ങൾ ഭാരതീയരാണ് ഇന്ത്യക്കാരല്ല’ എന്ന് ഞാന്‍ വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നു: കങ്കണ

‘ഞങ്ങൾ ഭാരതീയരാണ് ഇന്ത്യക്കാരല്ല’ എന്ന് ഞാന്‍ വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നു: കങ്കണ

കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിന്‍ ലിപിയില്‍ ഭക്ഷണ മെനു ഒരുക്കി ഒരു റെസ്റ്റോറന്‍റ് !

കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിന്‍ ലിപിയില്‍ ഭക്ഷണ മെനു ഒരുക്കി ഒരു റെസ്റ്റോറന്‍റ് !

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist