കൽപ്പറ്റ: ചൂരൽ മലയിൽ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും പുറത്ത്. സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയില്ല. ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയിൽ ഇല്ലാത്തത്. മകൻ ഉൾപ്പെടെ 11പേർ മരിച്ച സാഹിറിന്റെ കുടുംബത്തെയും ഒഴിവാക്കിയിട്ടുണ്ട്.






























