ലണ്ടൻ: കെനിയയില്‍ ജനിച്ച് ലണ്ടനില്‍ ജീവിക്കുന്ന ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേതന മാറൂസിന്റെ പ്രഥമ നോവല്‍ ‘വെസ്റ്റേണ്‍ ലെയ്ൻ’ 2023ലെ ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു.
ഗുജറാത്തി പശ്ചാത്തലത്തില്‍ എഴുതിയ സ്പോര്‍ട്സ് നോവലാണിത്. ഗോപി എന്ന 11കാരിയുടെ കഥ സ്ക്വാഷ് കായിക ഇനവുമായി ബന്ധിപ്പിച്ചാണ് എഴുതിയിരിക്കുന്നത്.
സാറ ബേണ്‍സ്റ്റീന്റെ ‘സ്റ്റഡി ഫോര്‍ ഒബീഡിയൻസ്’, ജോനാഥൻ എസ്കോഫെറിയുടെ ‘ഇഫ് ഐ സര്‍വൈവ് യു’, പോള്‍ ഹാര്‍ഡിങ്ങിന്റെ ‘ദ അദര്‍ ഈഡൻ’, പോള്‍ ലിഞ്ചിന്റെ ‘പ്രൊഫറ്റ് സോങ്’, പോള്‍ മുറെയുടെ ‘ദി ബീ സ്റ്റിങ്’ എന്നിവയാണ് അന്തിമ പട്ടികയിലെ മറ്റു കൃതികള്‍.