ബ്രസല്‍സ്: കഴിഞ്ഞ ദിവസം ബ്രസല്‍സിലെ ഡൗണ്‍ടൗണില്‍ രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ചു കൊന്നത് ഐഎസ് ഭീകരനാണെന്ന് റിപ്പോര്‍ട്ട്.അക്രമി സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താൻ ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് അംഗമാണെന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബല്‍ജിയം-സ്വീഡൻ സോക്കര്‍ മത്സരത്തിനിടെയാണ് ആക്രമണമുണ്ടായത്.വെടിവയ്പ്പിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അബ്ദുസലാം അല്‍ ഗുലാനി എന്നാണ് തന്റെ പേര് എന്നും ഇയാള്‍ പറയുന്നു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യൂറോപ്യൻ നഗരങ്ങളിലെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബ്രസല്‍സിലുണ്ടായ ആക്രമണം ഇതിന്റെ തുടര്‍ച്ചയാണെന്ന തരത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ടാക്‌സി ഡ്രൈവറായ യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമിയെ ഇനിയും പിടികൂടാൻ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.ജനങ്ങളോട് വീടുകളില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.