ന്യൂയോര്ക്ക് : കാനഡയില് വന് നാശം വിതച്ച് കാട്ടുതീ വ്യാപിക്കുന്നു. കാട്ടുതീ മൂലമുണ്ടായ പുകപടലം അമേരിക്കയിലേക്കും പടര്‍ന്ന് പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.
ക്യുബക്ക്, ടൊറന്റോ, ഒന്റാരിയോ എന്നീ നഗരങ്ങളെയാണ് പ്രധാനമായും കാട്ടുതീ ബാധിച്ചിട്ടുള്ളത്. പത്തു വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. ആയിരക്കണക്കിനു ജനങ്ങളെ ഇതിനോടകം നഗരങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.
160ഓളം തീപിടിത്തങ്ങളാണ് പലയിടങ്ങളിലായി ഉണ്ടായത്. കാനഡയിലെ ക്യൂബക് മേഖലയിലാണ് കാട്ടുതീ കൂടുതലായി പടര്‍ന്നു പിടിക്കുന്നത്. ഇതില്‍ 114 എണ്ണവും നിയന്ത്രണാതീതമാണെന്നാണ് ക്യൂബകില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ക്യുബക് സിറ്റിയില് മാത്രം 20,000 ഹെക്ടര് പ്രദേശമാണ് കത്തി നശിച്ചത്. ക്യൂബകിലെ തീ അണയുവാൻ ഈ ചൂടുകാലം മുഴുവൻ വേണ്ടിവരും എന്നാണ് കാനഡയില്‍ നിന്നുള്ള വാര്‍ത്തകള്‍. കാട്ടുതീ അണയ്ക്കുവാൻ അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണു കാനഡ. ഇടിമിന്നലില്‍ നിന്നാണ് കാട്ടുതീ പടര്‍ന്നതെന്നാണ് വിവരം.
കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടര്‍ന്ന് ഗുരുതരമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ന്യൂയോര്ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വായുനിലവാരം മോശമായതിനാല്‍ അമേരിക്കയില്‍ നിരവധിപേര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പുറത്തിറങ്ങുമ്ബോള്‍ എൻ95 മാസ്ക് ധരിക്കാൻ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും കഴിവതും വീട്ടിനുള്ളില്‍ തന്നെ തുടരാനും അധികൃതര്‍ അറിയിച്ചു. പുകപടലം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളതിനാലാണ് നിര്‍ദേശം. ന്യൂയോര്‍ക്കിനു പുറമേ ഒഹിയോ വാലി,ബോസ്റ്റണ്‍, മിഷിഗണിന്റെ ഉയര്ന്ന പ്രദേശങ്ങള് എന്നിവിടങ്ങളിലും പുക പടരുന്നുണ്ട്.