ന്യൂസിലൻഡിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കഴിയുന്ന ഓക്ലൻഡിൽ കോൺസുലേറ്റ് ജനറൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഒരുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം.






























