സിഡ്നി: ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനായി ഐഒസി (Indian Overseas Congress) ഓസ്ട്രേലിയ കേരള ചാപ്റ്ററും എസ്ഐഎഎ (South Indian Cultural Association of Australia)യും സംയുക്തമായി “IOC & SIAA Family Meet” സംഘടിപ്പിക്കുന്നു.
ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഈ കുടുംബസംഗമം 2026 ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ പെൻഡിൽ ഹില്ലിലെ ബ്ലൂ മൂൺ റെസ്റ്റോറന്റിൽ നടക്കും.
ഐഒസി ഓസ്ട്രേലിയയുടെയും എസ്ഐഎഎയുടെയും അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് പങ്കെടുക്കാൻ അവസരമൊരുക്കുന്ന പരിപാടി സൗഹൃദം, കൂട്ടായ്മ, ആശയവിനിമയം, സമൂഹബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
“നമ്മുടെ ഓണം – ലൈവ് സിഡ്നി 2026” ആഘോഷങ്ങളുടെ മുന്നൊരുക്കമായും ഈ സംഗമം മാറുമെന്ന് സംഘാടകർ അറിയിച്ചു. സിഡ്നിയിലെ മലയാളി സമൂഹത്തെയും ദക്ഷിണേന്ത്യൻ പ്രവാസികളെയും ഒരുമിപ്പിക്കുന്ന ഈ കുടുംബസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും കുടുംബങ്ങളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.






























