Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി

by Kerala News Web Desk 04
June 22, 2026
in EUROPE
0 0
A A
ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ബേൺ:അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്‌സർലൻഡിൽ ആരംഭിച്ച നിർണായക സമാധാന ചർച്ചകളിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സമാധാന ചർച്ചകൾക്കെത്തിയ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള സംയുക്ത ഫോട്ടോ സെഷനിൽ പങ്കെടുക്കാതെയും ട്രംപിന്റെ പുതിയ ഭീഷണിക്ക് പിന്നാലെ ചർച്ചാ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്ത് ഇറാൻ പ്രതിനിധികൾ. അടുത്തിടെ ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിലാണ് ഇറാൻ, യുഎസ്, പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ആദ്യഘട്ട ചർച്ചകൾ സംഘടിപ്പിച്ചത്. ചർച്ച ആരംഭിക്കുന്നതിന് മുൻപ് ഇരുപക്ഷവും തമ്മിലുള്ള ഹസ്തദാനവും സംയുക്ത ഫോട്ടോ സെഷനും സംഘാടകരും യുഎസ് പ്രതിനിധികളും ചേർന്ന് ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇത് അമേരിക്കയുടെ ഒരു മീഡിയ ഷോ മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച് ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഘാലിബഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചാ വേദിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ സന്നിഹിതരായിരുന്ന മുറിയിലേക്ക് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രവേശിച്ചു. അവിടെയുണ്ടായിരുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അദ്ദേഹം ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ഷെരീഫിനോട് വളരെ രഹസ്യമായി ഒരു സന്ദേശം കൈമാറിയ ശേഷം അരാഗ്ചിയും ഇറാൻ സംഘവും പെട്ടെന്ന് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. ഈ അപ്രതീക്ഷിത നീക്കം പാക് പ്രധാനമന്ത്രിയെ അമ്പരപ്പിച്ചു. തൊട്ടടുത്ത് നിന്നിരുന്ന പാക്സേനാ ചീഫ് അസിം മുനീറിനോട് ഷെരീഫ് അത്ഭുതത്തോടെ ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തുണ്ടായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈ സംഭവങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാൻ സംഘത്തിന്റെ പെട്ടെന്നുള്ള മടക്കത്തിന് പിന്നാലെ വാൻസ് പാക് പ്രധാനമന്ത്രിയുടെയും ആർമി ചീഫിന്റെയും അടുത്തേക്ക് ചെന്ന് അരാഗ്ചിയുടെ പെട്ടെന്നുള്ള മടക്കത്തെക്കുറിച്ചും അദ്ദേഹം കൈമാറിയ സന്ദേശത്തെക്കുറിച്ചും ചുരുങ്ങിയ സമയം സംസാരിക്കുകയും ചെയ്തു.

ലെബനനിലെ ഹിസ്ബുള്ളയെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പുതിയ യുഎസ് സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യമായ ഭീഷണികളിൽ പ്രതിഷേധിച്ചാണ് ഇറാൻ സംഘം ചർച്ചാ വേദി പൂർണ്ണമായും ബഹിഷ്‌കരിച്ചത്. ട്രംപിന്റെ വാക്കാലുള്ള ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ച് ഇറാൻ സംഘം ആഭ്യന്തര കൂടിയാലോചനകൾ നടത്തുകയാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 80 മിനിറ്റോളം നീണ്ടുനിന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷമാണ് ഇറാൻ പ്രതിനിധികൾ പിന്മാറിയത്. യുദ്ധം അവസാനിപ്പിക്കുക, ഉപരോധങ്ങളിൽ ഇളവ് വരുത്തുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ ലഭ്യമാക്കുക എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നിരുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം
EUROPE

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays
EUROPE

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം
EUROPE

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
Next Post
ഏലിക്കുട്ടി മാത്യു നിര്യാതയായി

ഏലിക്കുട്ടി മാത്യു നിര്യാതയായി

ചരിത്രം കുറിച്ച് നന്ദിനി; ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രഥമ സ്‌പേസ് കോഴ്‌സ് പൂർത്തിയാക്കി ഇന്ത്യൻ വംശജ

ചരിത്രം കുറിച്ച് നന്ദിനി; ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രഥമ സ്‌പേസ് കോഴ്‌സ് പൂർത്തിയാക്കി ഇന്ത്യൻ വംശജ

ഓസ്‌ട്രേലിയയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

സാധാരണക്കാർക്ക് വൻ ആശ്വാസം; ഇന്ധന നികുതിയിളവ് നീട്ടി

സാധാരണക്കാർക്ക് വൻ ആശ്വാസം; ഇന്ധന നികുതിയിളവ് നീട്ടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist