Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

‘ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധം, പലസ്തീൻ അതോറിറ്റി നിലനിൽക്കണം’; ജോ ബൈഡൻ

by Kerala News Web Desk 04
October 16, 2023
in USA
0 0
A A
‘ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധം, പലസ്തീൻ അതോറിറ്റി നിലനിൽക്കണം’; ജോ ബൈഡൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ല. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലസ്തീൻ അതോറിറ്റി നിലനിൽക്കണം. പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡൻ പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്കയുടെ പരാമർശം.

അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാൻ ​ഗാസയിൽ ഇടമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗാസ നിവാസികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഐസ്ക്രീം ട്രക്കുകളിലാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ല. മോര്‍ച്ചറികളും മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്. ഹമാസിന്‍റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ഗാസ മുനമ്പിൽ കനത്ത ആക്രമണമാണ് നടത്തുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“ആശുപത്രി മോർച്ചറികളില്‍ 10 മൃതദേഹങ്ങൾ വരെയേ സൂക്ഷിക്കാന്‍ കഴിയൂ. അതിനാൽ ഞങ്ങൾ ഐസ്ക്രീം ഫാക്ടറികളിൽ നിന്ന് ഐസ്ക്രീം ഫ്രീസറുകൾ കൊണ്ടുവന്നു”- ഷുഹാദ അൽ അഖ്സ ആശുപത്രിയിലെ ഡോക്ടർ യാസർ അലി പറഞ്ഞു. ഐസ്ക്രീം നുണയുന്ന പുഞ്ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളുള്ള ട്രക്കുകളാണ് ഇന്ന് താത്ക്കാലിക മോര്‍ച്ചറികളായി മാറിയിരിക്കുന്നത്. സാധാരണയായി സൂപ്പർമാർക്കറ്റുകളിൽ ഐസ്ക്രീം എത്തിക്കാനാണ് ഈ ട്രക്കുകള്‍ ഉപയോഗിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഐസ്ക്രീം ട്രക്കുകളും നിറഞ്ഞതോടെ മുപ്പതോളം മൃതദേഹങ്ങള്‍ ടെന്‍റുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍ അലി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു- “ഗാസ മുനമ്പ് പ്രതിസന്ധിയിലാണ്. ഈ രീതിയിൽ യുദ്ധം തുടർന്നാൽ ഞങ്ങൾക്ക് മരിച്ചവരെ അടക്കം ചെയ്യാൻ കഴിയില്ല. ശ്മശാനങ്ങൾ ഇതിനകം നിറഞ്ഞിരിക്കുന്നു”. ഗാസ സിറ്റിയില്‍ മൃതദേഹങ്ങളുടെ കൂട്ട സംസ്കാരം നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് മീഡിയ ഓഫീസ് മേധാവി സലാമ മറൂഫ് പറഞ്ഞു.എട്ട് ദിവസം മുന്‍പ് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇസ്രയേലിൽ 1,300 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ 2300ല്‍ അധികം പേർ കൊല്ലപ്പെട്ടെന്നും അവരിൽ നാലിലൊന്ന് കുട്ടികളാണെന്നും ഗാസ അധികൃതര്‍ അറിയിച്ചു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും തീരുന്നതും ഗാസ നിവാസികളെ സംബന്ധിച്ച് പ്രതിസന്ധിയാണ്.

ഒഴിഞ്ഞു പോകണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ വടക്കൻ ഗാസയിൽ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷം പേർ പലായനം ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. അതിനിടെ പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റാഫാ ഗേറ്റ് തുറക്കും. കരയുദ്ധത്തിന് തയ്യാറായി ഇസ്രയേൽ സൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

October 26, 2026
Next Post
ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്

ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്

കോൺ​ഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സൊസൈറ്റിക്കെതിരെ വൻ അഴിമതി ആരോപണം; 36 കോടി തട്ടിച്ചെന്ന് ആക്ഷേപം

കോൺ​ഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സൊസൈറ്റിക്കെതിരെ വൻ അഴിമതി ആരോപണം; 36 കോടി തട്ടിച്ചെന്ന് ആക്ഷേപം

ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ

ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ

കൈക്കൂലി ചോദിച്ച ഡോക്ടര്‍ക്കെതിരെ നടപടിയില്ല; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് അട്ടിമറിച്ചെന്ന് പരാതി

കൈക്കൂലി ചോദിച്ച ഡോക്ടര്‍ക്കെതിരെ നടപടിയില്ല; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് അട്ടിമറിച്ചെന്ന് പരാതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist