കാൻബറ: സീറോ മലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു. ജൂലൈ 3 വെള്ളിയാഴ്ച സെന്റ് അൽഫോൻസാ പള്ളിയിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥിക്കാണ് ഈ അവാർഡ് നൽകുന്നത്.
ഇത്തവണത്തെ അവാർഡിന് ഹിമ ഹാപ്പി പൈനടത്ത് അർഹയായി. സെന്റ് അൽഫോൻസാ ഇടവക വികാരി ഫാദർ ബിനീഷ് നരിമറ്റത്തിലും പുതുതായി ചുമതലയേൽക്കുന്ന ഫാദർ ടിജോയും ചേർന്ന് ഹിമയ്ക്ക് അവാർഡ് സമ്മാനിച്ചു. അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്ത് ഹാപ്പി-മിനി ദമ്പതികളുടെ മകളാണ് ഹിമ. നിലവിൽ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനൊപ്പം ഓസ്‌ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നുണ്ട്.































