Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ബിയർ കുടിക്ക് പൂട്ടിട്ട് ‘ക്വിലിൻ’, സൈബര്‍ ആക്രമണത്തില്‍ അടിപതറി ബിയര്‍ കമ്പനി

by Kerala News Web Desk 04
October 13, 2025
in WORLD
0 0
A A
ബിയർ കുടിക്ക് പൂട്ടിട്ട് ‘ക്വിലിൻ’, സൈബര്‍ ആക്രമണത്തില്‍ അടിപതറി ബിയര്‍ കമ്പനി
Share on WhatsappShare on FacebookShare on TwitterShare on Telegram

ടോക്കിയോ: ജപ്പാൻകാരുടെ പ്രിയപ്പെട്ട ബിയറാണ് ആസാഹി. എന്നാലിപ്പോൾ ജപ്പാനിലെ ബിയർ പാർലറുകളിലും കടകളിലും ആസാഹി കാണാനേയില്ല. വിരലിലെണ്ണാവുന്ന ബിയർ കുപ്പികളാണ് ചെറുകിട കടകളിലേക്ക് എത്തുന്നത്. ബിയർ മാത്രമല്ല ആസാഹി ബ്രൂവറിയിൽ നിന്നുള്ള കുപ്പി വെള്ളവും, സോഡയും അടക്കം വിപണിയിൽ നിന്ന് തുടച്ച് മാറ്റപ്പെട്ട സ്ഥിതിയാണ് നിലവിൽ ജപ്പാനിലുള്ളത്. ഇതിന് കാരണക്കാരായത് ബിയർ ഉത്പാദന രംഗത്തെ മറ്റ് ബ്രാൻഡുകളൊന്നുമല്ല. ക്വിലിൻ എന്ന സൈബർ കുറ്റവാളികളുടെ സംഘമാണ്. ജപ്പാനിലെ ഏറ്റവും മികച്ച ബിയർ കമ്പനിയുടെ 30 ലേറെ ഫാക്ടറികളുടെ പ്രവർത്തനമാണ് ക്വിലിൻ താറുമാറാക്കിയത്. കഴിഞ്ഞ മാസം അവസാനത്തോടെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ ആസാഹിയുടെ കംപ്യൂട്ടറുകൾ പ്രവർത്തനം നിലച്ച നിലയിലാണ്. പേനയും പേപ്പറിലും ഫാക്സ് മെഷീനിലുമായാണ് നിലവിൽ ആസാഹിയുടെ പ്രവർത്തനം. സൈബർ ആക്രമണത്തിന് മുൻപ് ഫാക്ടറികളിൽ നിന്ന് അയച്ച ഷിപ്മെന്റുകളിൽ നിന്നാണ് വിരലിൽ എണ്ണാവുന്ന കുപ്പികൾ മാത്രമായി കടകളിലേക്ക് എത്തുന്നത്. ജപ്പാനിലെ ബിയർ വ്യാപാര മേഖലയുടെ 40 ശതമാനവും കൈവശമുണ്ടായിരുന്ന ഒരു സ്ഥാപനമാണ് ഇത്തരത്തിൽ സൈബർ കുറ്റവാളികൾക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളത്. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലുണ്ടായ തടസത്തിന് കമ്പനി പൊതുവിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് നിലവിൽ ആസാഹിയുള്ളത്. പത്ത് മുതൽ 20 ശതമാനം വരെ ഉത്പാദനം നടത്താൻ കഴിയുന്നുണ്ടെന്നാണ് അസാഹി വിശദമാക്കുന്നത്. ആസാഹിയുടെ യൂറോപ്പിലും ബ്രിട്ടനിലുമുള്ള ബ്രൂവറികളെ സൈബർ ആക്രമണം ബാധിച്ചിട്ടില്ല.

റഷ്യൻ വില്ലൻ ക്വിലിൻ
വലിയ രീതിയിൽ പ്രമുഖ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തി പണം തട്ടുന്ന ക്വിലിൻ എന്ന സൈബർ കുറ്റവാളികളാണ് ആസാഹിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. സൈബർ ആക്രമണം നടത്താനായി പ്ലാറ്റ്ഫോം നടത്തുന്ന സംഘമാണ് ക്വിലിൻ. സൈബർ ആക്രമണത്തിലൂടെ തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ആക്രമണത്തിന് പിന്നിലുള്ളവർ ക്വിലിന് നൽകുന്നു. ചുരുക്കത്തിൽ ആ‍‍ർക്ക് നേരെയും വലിയതോ ചെറിയതോ ആയ സൈബർ ആക്രമണത്തിന് ആവശ്യമായ സഹായ സഹകരണങ്ങളാണ് ക്വിലിൻ നൽകുന്നത്. 2022ന്റെ അവസാനത്തോടെയാണ് ക്വിലിൻ വലിയ രീതിയിൽ ശ്രദ്ധ നേടിതുടങ്ങിയത്. വിൻഡോസ്, ലിനക്സ്, ഇഎസ്എക്സ്ഐ അടക്കം ഏത് സോഫ്റ്റ്വെയറും ഇവരുടെ ആക്രമണത്തിൽ പതറുന്നതാണ് പിന്നീട് സൈബർ ലോകത്ത് കണ്ടത്. റഷ്യയും സഖ്യ കക്ഷിയായ ബെലാറസിലേയും സ്ഥാപനങ്ങൾ മാത്രമാണ് ക്വിലിൻ ആക്രമിക്കാതെ വിട്ടിട്ടുള്ളത്. ഇതിനോടകം 105 സ്ഥിരീകരിച്ച റാൻസംവെയർ ആക്രമണങ്ങളും സ്ഥിരീകരിക്കാത്ത 473 ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ക്വിലിൻ ഏറ്റെടുത്തിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്റെ സ്വഭാവം ആസാഹി വിശദമാക്കിയിട്ടില്ല. എന്നാൽ തങ്ങളിൽ നിന്ന് ചോർത്തിയ ഡാറ്റ ഇൻറർനെറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നാണ് ആസാഹി വിശദമാക്കിയിട്ടുള്ളത്. ആഗോള തലത്തിൽ ക്വിലിൻ പ്രതിയാകുന്ന വലിയ രീതിയിലെ സൈബർ ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് ആസാഹിക്ക് നേരെയുണ്ടായിട്ടുള്ളത്. നേരത്തെ യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങൾ, ജാഗ്വാർ ലാൻഡ് റോവ‍ർ, മാർക്ക് സ്പെൻസർ, നിസാൻ ക്രിയേറ്റീവ്, ഒസാക്കി മെഡിക്കൽ, ഷിൻകോ പ്ലാസ്റ്റിക് അടക്കമുള്ള ബ്രാൻഡുകൾക്ക് നേരെയും ക്വിലിൻ സൈബർ ആക്രമണം നടത്തിയിരുന്നു. എന്നാൽ ജപ്പാനിൽ തുടർച്ചയായി സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം വ‍ർദ്ധിക്കുകയാണ്. 2024ൽ ജപ്പാനിലെ നഗോയ കണ്ടെയ്നർ ടെർമിനലിന്റെ പ്രവർത്തനം മൂന്ന് ദിവസമാണ് പൂർണമായി നിലച്ചത്. കഴിഞ്ഞ ഡിസംബറിൽ ജപ്പാൻ എയർലൈൻസും സൈബർ ആക്രമണത്തിന് ഇരയായി. ആഭ്യന്തര വിമാനങ്ങളുടെ പ്രവർത്തനം വലിയ രീതിയിലാണ് അന്ന് തടസപ്പെട്ടത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ജപ്പാനിൽ സൈബർ സുരക്ഷ ശോകമെന്ന് വിദഗ്ധർ
ആഗോള തലത്തിൽ മികച്ച സാങ്കേതിക വിദ്യയുണ്ടെന്ന് വാദിക്കുന്ന ജപ്പാന് ആവശ്യത്തിന് സൈബർ സുരക്ഷാ വിദഗ്ധരില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ബിസിനസ് സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്നതിനും വിദഗ്ധരില്ലാത്ത രാജ്യത്ത് ഡിജിറ്റൽ സാക്ഷരതയിലും ഏറെ പിന്നിലാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 1990 കളിൽ ലോകം ഏറെക്കുറെ പൂർണമായി ഉപേക്ഷിച്ച ഫ്ലോപ്പി ഡിസ്കുകൾ ജപ്പാനിൽ അടുത്ത കാലം വരെ സജീവമായി ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും സൈബർ ആക്രമണങ്ങളെ തടയാൻ പ്രാപ്തമായ സാങ്കേതിക മികവ് ഉള്ളവയല്ലെന്നാണ് ജപ്പാനേക്കുറിച്ച് വിദഗ്ധർ വിശദമാക്കുന്നത്. ഇതിനാൽ തന്നെ ആക്രമണം ഉണ്ടാവുമ്പോൾ വൻ തുക മോചന ദ്രവ്യം നൽകാൻ ജപ്പാൻ കമ്പനികൾ തയ്യാറാവുന്നു. ഇതാണ് സൈബർ അക്രമ സംഘങ്ങൾക്ക് ജാപ്പനീസ് സംരംഭങ്ങൾ പ്രിയപ്പെട്ടതാവുന്നത്. അടുത്തിടെയാണ് സൈബർ ആക്രമണത്തിനെതിരെ ശക്തമായ നിയമം ജപ്പാൻ പാസാക്കിയത്. കമ്പനികൾക്ക് സർക്കാർ കൂടുതൽ വിവരങ്ങൾ നൽകുന്നതും പൊലീസിന് ഇത്തരം ആക്രമണങ്ങളെ നിർവീര്യമാക്കാനും ഉതകുന്നതാണ് ഈ നിയമം.

നിലവിൽ പ്രവ‍‍ർത്തനം ഓഫ്ലൈനായി ഉപഭോക്താക്കൾ പൂർണമായും നഷ്ടമാകാതിരിക്കാനുള്ള ശ്രമത്തിലാണ് ആസാഹിയുള്ളത്. ആസാഹിയിൽ നിന്ന് 27 ടെട്രാബൈറ്റ് ഡാറ്റ കവർന്നതായാണ് ക്വിലിൻ വിശദമാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
Next Post
ഫ്ലിപ്കാർട്ടിന്റെ സാധനങ്ങളുമായി പോയ ട്രക്കിൽനിന്ന് മോഷണം; 221 ഐഫോണുകൾ കവർന്നു

ഫ്ലിപ്കാർട്ടിന്റെ സാധനങ്ങളുമായി പോയ ട്രക്കിൽനിന്ന് മോഷണം; 221 ഐഫോണുകൾ കവർന്നു

സൂക്ഷിക്കുക; കമ്പ്യൂട്ടർ മൗസ് നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് പുതിയ പഠനം!

സൂക്ഷിക്കുക; കമ്പ്യൂട്ടർ മൗസ് നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് പുതിയ പഠനം!

ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?; പരിശോധിക്കണമെന്ന് നിർദേശം

ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?; പരിശോധിക്കണമെന്ന് നിർദേശം

മെല്‍ബണ്‍ മെട്രോ ടണല്‍ റെയില്‍ പ്രഖ്യാപിച്ചതിലും ഒരാണ്ട് മുന്നേ ഡിസംബറില്‍ തുറക്കുന്നു

മെല്‍ബണ്‍ മെട്രോ ടണല്‍ റെയില്‍ പ്രഖ്യാപിച്ചതിലും ഒരാണ്ട് മുന്നേ ഡിസംബറില്‍ തുറക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist